\u0D38\u0D57\u200B\u0D39\u0D43\u200B\u0D26\u200B\u0D24\u0D4D\u0D24\u0D3F\u200B\u0D7B\u0D31\u0D46 \u0D15\u0D42\u0D1F\u0D4D\u0D1F\u0D3E\u0D2F\u0D4D\u0D2E\u0D2F\u0D3F\u0D7D \u0D2A\u0D4D\u0D30\u0D2D\u0D3E\u0D15\u0D30\u0D28\u0D4D \u0D35\u0D40\u0D1F\u0D4A\u0D30\u0D41\u0D19\u0D4D\u0D19\u0D3F

  1. Home
  2. LOCAL NEWS

സൗ​ഹൃ​ദ​ത്തി​ൻറെ കൂട്ടായ്മയിൽ പ്രഭാകരന് വീടൊരുങ്ങി

oruma


കൊ​ണ്ടോ​ട്ടി: ഒ​ന്ന​ര വ​ര്‍ഷം മു​മ്പു​ണ്ടാ​യ പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ കി​ട​പ്പിലായിരുന്ന കി​ഴി​ശ്ശേ​രി സ്വ​ദേ​ശി പ്ര​ഭാ​ക​ര​ന് സ​ഹ​പാ​ഠി​ക​ളു​ടെ കൂ​ട്ടാ​യ്മയിൽ സ്വന്തമായൊരു വീടൊരുങ്ങി. കു​ഴി​മ​ണ്ണ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ 1986 എസ്.​എ​സ്.​എ​ല്‍.​സി ബാ​ച്ച് കൂ​ട്ടാ​യ്മ​യാ​യ 'ഒ​രു​മ'​യാ​ണ് സ​ഹ​പാ​ഠി​ക്ക് വീടൊരുക്കിയത്. പ്രഭാകരന് അസുഖം വന്നതോടെ ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം വളരെ കഷ്ടപ്പാടിലായിരുന്നു. പ്രഭാകരൻ കൂലിപ്പണിചെയ്ത് കിട്ടുന്ന തുച്ഛമായ തുകയായിരുന്നു ഈ കുടുംബത്തിന്റെ ഏക വരുമാന മാർഗം.
സഹപാഠിയുടെ ഈ അവസ്ഥ തിരിച്ചറിഞ്ഞു പ്രഭാകരന്റെ ജന്മനാടായ കിഴിശ്ശേരിയില്‍ സ്ഥലം വാങ്ങി വീടുവെച്ചുനൽകുകയായിരുന്നു.കൂട്ടുകാര്‍ ഒരുക്കിയ വീട് കുടുംബത്തിന്​ സമ്മാനിച്ചു. 
കുഴിമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ബാലത്തില്‍ ബാപ്പുഹാജിയാണ് താക്കോല്‍ദാനം നിര്‍വഹിച്ചത്. 'ഒരുമ' ചെയര്‍മാന്‍ കൊണ്ടോട്ടി റസാഖാണ് അധ്യക്ഷത വഹിച്ചത് .