\u0D15\u0D3F\u0D2B\u0D4D\u0D2C\u0D3F \u0D2B\u0D23\u0D4D\u0D1F\u0D4D \u0D09\u0D2A\u0D2F\u0D4B\u0D17\u0D3F\u0D1A\u0D4D\u0D1A\u0D41\u0D33\u0D4D\u0D33 \u0D2A\u0D26\u0D4D\u0D27\u0D24\u0D3F\u0D15\u0D33\u0D4D‍ : \u0D2A\u0D4D\u0D30\u0D24\u0D4D\u0D2F\u0D47\u0D15 \u0D05\u0D35\u0D32\u0D4B\u0D15\u0D28 \u0D2F\u0D4B\u0D17\u0D02 \u0D1A\u0D47\u0D30\u0D41\u0D02

  1. Home
  2. LOCAL NEWS

കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ : പ്രത്യേക അവലോകന യോഗം ചേരും

കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള  പദ്ധതികള്‍ : പ്രത്യേക അവലോകന യോഗം ചേരും


സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ വിലയിരുത്താന്‍  ഉദ്യോഗസ്ഥരും കരാറുകാരും  ജനപ്രതിനിധികളും ഉള്‍പ്പെട്ട പ്രത്യേക യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്ന്  ജില്ലാകലക്ടര്‍ അറിയിച്ചു. സ്‌കൂള്‍ പ്രവര്‍ത്തനം സജീവമായി നടക്കുന്ന സാഹചര്യത്തില്‍ ക്ലാസ് മുറികളുടെ അഭാവം പരിഹരിക്കാന്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം  വേഗത്തിലാക്കാനും ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.

ചിറ്റൂര്‍ -തത്തമംഗലം നഗരസഭ, കണ്ണാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ലൈഫ്മിഷന്‍ വഴിയുള്ള ഫ്‌ളാറ്റ് നിര്‍മ്മാണം പുനരാരംഭിച്ചതായി  ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ലഭിച്ച അപേക്ഷകളുടെ സൂക്ഷ്മപരിശോധന 42% പൂര്‍ത്തിയായതായി കോഡിനേറ്റര്‍ യോഗത്തില്‍ അറിയിച്ചു.