\u0D2A\u0D1F\u0D4D\u0D1F\u0D3E\u0D2E\u0D4D\u0D2A\u0D3F\u0D2F\u0D3F\u0D7D \u0D2A\u0D3F\u0D21\u0D2C\u0D4D\u0D32\u0D4D\u0D2F\u0D41\u0D21\u0D3F \u0D38\u0D46\u0D15\u0D4D\u0D37\u0D7B \u0D13\u0D2B\u0D40\u0D38\u0D4D‌ \u0D05\u0D28\u0D41\u0D35\u0D26\u0D3F\u0D15\u0D4D\u0D15\u0D23\u0D02; \u0D38\u0D3F\u0D2A\u0D3F\u0D10\u0D0E\u0D02 \u0D2A\u0D1F\u0D4D\u0D1F\u0D3E\u0D2E\u0D4D\u0D2A\u0D3F \u0D0F\u0D30\u0D3F\u0D2F \u0D38\u0D2E\u0D4D\u0D2E\u0D47\u0D33\u0D28\u0D02.

  1. Home
  2. LOCAL NEWS

പട്ടാമ്പിയിൽ പിഡബ്ല്യുഡി സെക്ഷൻ ഓഫീസ്‌ അനുവദിക്കണം; സിപിഐഎം പട്ടാമ്പി ഏരിയ സമ്മേളനം.

പട്ടാമ്പിയിൽ പിഡബ്ല്യുഡി സെക്ഷൻ ഓഫീസ്‌ അനുവദിക്കണം; സിപിഐഎം പട്ടാമ്പി ഏരിയ സമ്മേളനം.


പട്ടാമ്പി: പൊതുമരാമത്ത് പ്രവൃത്തികളുടെ വേഗത വർധിപ്പിക്കാൻ പട്ടാമ്പിയിൽ പിഡബ്ല്യുഡി റോഡ്‌ വിഭാഗം സെക്ഷൻ ഓഫീസ്‌ ആരംഭിക്കണമെന്ന്‌ സിപിഐ എം പട്ടാമ്പി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൃത്താല അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർക്കും ഷൊർണൂർ അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർക്കുമാണ്‌ നിലവിൽ പട്ടാമ്പി മേഖലയിലെ പൊതുമരമത്ത് പ്രവൃത്തികളുടെ ചുമതലയുള്ളത്. ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർക്ക്‌ പൊതുമരാമത്ത്‌ പ്രവൃത്തികളിൽ ഇടപെടുന്നതിനും പ്രവർത്തികളുടെ വേഗത വർധിപ്പിക്കുന്നതിനും ഇത് നിലവിൽ തടസ്സം സൃഷ്ട്ടിക്കുന്നുണ്ട്.

പ്രശ്ന പരിഹാരത്തിനായി താലൂക്ക്‌ ആസ്ഥാനമായ പട്ടാമ്പിയിൽ സെക്ഷൻ ഓഫീസ്‌ വന്നാൽ നിലവിലെ പ്രശ്‌നങ്ങൾക്ക്‌ ശാശ്വതമായ പരിഹാരമാകുമെന്ന്‌ പ്രമേയത്തിലൂടെ സമ്മേളനം ചൂണ്ടിക്കാട്ടി. കൂടാതെ പട്ടാമ്പിയിൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കുക, വന്യമൃഗങ്ങളിൽ നിന്ന്‌ കൃഷിയെ രക്ഷിക്കുക, കുറ്റിപ്പുഴം–ഷൊർണൂർ തീരദേശ പാത അടിയന്തരമായി പൂർത്തിയാക്കുക, സ്‌ക്രാപ്പിനെ വ്യവസായവൽക്കരിക്കുക, പട്ടാമ്പി നഗരത്തിന്റെ സമ്രഗ്ര വികസനം നടപ്പാക്കുക, ഭാരതപ്പുഴ വീണ്ടെടുപ്പ്‌ പദ്ധതിയുടെ വേഗത വർധിപ്പിക്കുക, രാജ്യറാണി എക്‌സ്‌പ്രസിന്‌ വാടാനംകുറിശിയിൽ സ്‌റ്റോപ്പ്‌ അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.

വിളയൂരിലെ കുപ്പൂത്ത് എം ഉണ്ണികൃഷ്‌ണൻ നഗറിൽ (ഐഎസ്‌എം ഓഡിറ്റോറിയം, കുപ്പൂത്ത്‌) സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ നട ചർച്ചകൾക്ക് മറുപടിയും ഉണ്ടായി. പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്ക് ഏരിയ സെക്രട്ടറി എൻ പി വിനയകുമാറും, സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്ക് സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസും മറുപടി പറഞ്ഞു. 

ഏരിയാ കമ്മിറ്റി അംഗം എം ശങ്കരൻകുട്ടി ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി കെ നാരായണദാസ്‌, വി കെ ചന്ദ്രൻ, പി മമ്മിക്കുട്ടി, ജില്ലാക്കമ്മിറ്റിയംഗം എൻ ഉണ്ണികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് ടി ഗോപാലകൃഷ്ണൻ സെക്രട്ടറിയായ 21 അംഗ ഏരിയാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

എൻ പി വിനയകുമാർ, സുബൈദ ഇസഹാഖ്, ടി ഗോപാലകൃഷ്ണൻ, യു അജയകുമാർ, എ വി സുരേഷ്, എം ശങ്കരൻകുട്ടി, ടി പി അഹമ്മദ്, പി കെ സതീശൻ, കെ പി അജയൻ, ടി വി ഗിരീഷ്, ടി സുധാകരൻ, ഇ ഡി ശ്രീജ, ടി ഷാജി, കെ മുരളി, പി എം വാസുദേവൻ, പി വി രതീഷ്, പി കെ ജയശങ്കർ, പി കെ ചെല്ലുക്കുട്ടി, എ സോമൻ, കെ സി അലി ഇക്ബാൽ, പി വിജയകുമാർ എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങൾ. കൂടാതെ ജില്ലാ സമ്മേളന പ്രതിനിധികളായി 14 പേരെയും തെരഞ്ഞെടുത്തു. 

സമ്മേളനത്തിൽ 13 ലോക്കൽ കമ്മിറ്റികളിൽ നിന്നായി 133 പേരും ഏരിയ - ജില്ലാ കമ്മിറ്റികളിൽ നിന്നായി 23 പേരും ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും മൂന്നു പേരും ഒരു സംസ്ഥാന കമ്മിറ്റി അംഗവുമാണ് പങ്കെടുത്തത്. 

പ്രസീഡിയത്തിനു വേണ്ടി സുബൈദ ഇസഹാക്ക്, സംഘാടക സമിതിയ്ക്ക് വേണ്ടി കെ കൃഷ്ണൻകുട്ടി എന്നിവരും സമ്മേളനത്തിന് സെക്രട്ടറി ടി ഗോപാലകൃഷ്ണനും നന്ദി രേഖപ്പെടുത്തി.