ചെർപ്പുളശ്ശേരിയിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി

ചെറുപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി ഇന്ദിരാഭവനിൽനടന്ന യോഗത്തിൽമണ്ഡലം പ്രസിഡണ്ട് എം എ റഷീദ് അധ്യക്ഷത വഹിച്ചു. ഷൊർണൂർ നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ ടി ഹരിശങ്കർ ചെർപ്പുളശ്ശേരി മുൻസിപ്പൽ പ്രതിപക്ഷ നേതാവും ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായ കെഎം ഇസഹാക്ക്, കോൺഗ്രസ് വൈസ് പ്രസിഡണ്ട് എം ഗോവിന്ദൻകുട്ടി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വീ .ജി .ദീപേഷ്, മണ്ഡലം കോൺഗ്രസ് സെക്രട്ടറി പി . അക്ബറലി, ജയൻ കണ്ണപ്പറമ്പിൽ .സുരേഷ് രാമകൃഷ്ണൻ.എന്നിവർ സംസാരിച്ചു.