\u0D30\u0D3E\u0D1C\u0D4D\u0D2F\u0D31\u0D3E\u0D23\u0D3F \u0D37\u0D4A\u0D7C\u0D23\u0D42\u0D7C \u0D35\u0D30\u0D46\u0D2F\u0D3E\u0D2F\u0D3F \u0D1A\u0D41\u0D30\u0D41\u0D15\u0D4D\u0D15\u0D3F\u0D32\u0D4D\u0D32; \u0D24\u0D41\u0D1F\u0D7C\u0D28\u0D4D\u0D28\u0D41\u0D02 \u0D28\u0D3F\u0D32\u0D2E\u0D4D\u0D2A\u0D42\u0D7C \u0D35\u0D30\u0D46 \u0D13\u0D1F\u0D41\u0D02

  1. Home
  2. LOCAL NEWS

രാജ്യറാണി ഷൊർണൂർ വരെയായി ചുരുക്കില്ല; തുടർന്നും നിലമ്പൂർ വരെ ഓടും

നിലമ്പൂർ: കൊച്ചുവേളിയിൽ നിന്ന് നിലമ്പൂർ വരെ ഓടുന്ന രാജ്യറാണി എക്സ്പ്രസ് ഷൊർണൂർ വരെയായി ഓട്ടം ചുരുക്കില്ലെന്ന് പാലക്കാട് ഡിവിഷൻ ഓഫീസ് അറിയിച്ചു. വണ്ടി തുടർന്നും നിലമ്പൂർ വരെ ഓടും.  നിലമ്പൂർ-ഷൊർണൂർ പാതയിൽ സ്‌റ്റേഷൻ മാസ്റ്റർമാരില്ലാത്ത നിലമ്പൂർ, വാണിയമ്പലം, അങ്ങാടിപ്പുറം സ്‌റ്റേഷനുകളിൽ മറ്റു ഡിവിഷനുകളിൽ നിന്നു പാലക്കാട് ഡിവിഷനിലേക്ക് ജീവനക്കാരെ മാറ്റി നിയമിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ചെന്നൈ, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരെയാണ് പാലക്കാട് ഡിവിഷന് കീഴിൽ വിവിധ സ്‌റ്റേഷനുകളിൽ നിയമിക്കാനൊരുങ്ങുന്നത്.  പാലക്കാട് ഡിവിഷന് കീഴിൽ 70-നടുത്ത് സ്‌റ്റേഷൻ മാസ്റ്റർ ഒഴിവുണ്ട്. ഈ ഒഴിവുകൾ നികത്താത്തതാണ് കോവിഡു കാലത്ത് നിർത്തിവെച്ച പാസഞ്ചറുകൾ പുനഃസ്ഥാപിക്കാനുള്ള തടസ്സം. മതിയായ ജീവനക്കാരെ നിയമിച്ചാലേ നിർത്തിവവെച്ച മുഴുവൻ പാസഞ്ചർ സർവീസുകളും പുനഃസ്ഥാപിക്കാൻ കഴിയു എന്ന നിലപാടിലാണ് റെയിൽവേ. ഏഴു തീവണ്ടികളുടെ 14 സർവീസുകളാണ് നിലമ്പൂർ-ഷൊർണൂർ പാതയിലുണ്ടായിരുന്നത്.  നിലമ്പൂർ-ഷൊർണൂർ പാതയിലെ യാത്രക്കാരുടെ സംഘം കഴിഞ്ഞ ദിവസം പാലക്കാട് റെയിൽേവ ഡിവിഷൻ ഓഫീസിലെത്തി മാനേജർക്ക് നിവേദനം നൽകിയിരുന്നു. ഘട്ടം ഘട്ടമായി ഓരോ തീവണ്ടികളും പുനഃസ്ഥാപിക്കുമെന്ന് നിവേദക സംഘത്തിന് ഡിവിഷൻ മാനേജർ തൃലോക് കോത്താരി ഉറപ്പു നൽകി.


നിലമ്പൂർ: കൊച്ചുവേളിയിൽ നിന്ന് നിലമ്പൂർ വരെ ഓടുന്ന രാജ്യറാണി എക്സ്പ്രസ് ഷൊർണൂർ വരെയായി ഓട്ടം ചുരുക്കില്ലെന്ന് പാലക്കാട് ഡിവിഷൻ ഓഫീസ് അറിയിച്ചു. വണ്ടി തുടർന്നും നിലമ്പൂർ വരെ ഓടും.നിലമ്പൂർ-ഷൊർണൂർ പാതയിൽ സ്‌റ്റേഷൻ മാസ്റ്റർമാരില്ലാത്ത നിലമ്പൂർ, വാണിയമ്പലം, അങ്ങാടിപ്പുറം സ്‌റ്റേഷനുകളിൽ മറ്റു ഡിവിഷനുകളിൽ നിന്നു പാലക്കാട് ഡിവിഷനിലേക്ക് ജീവനക്കാരെ മാറ്റി നിയമിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ചെന്നൈ, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരെയാണ് പാലക്കാട് ഡിവിഷന് കീഴിൽ വിവിധ സ്‌റ്റേഷനുകളിൽ നിയമിക്കാനൊരുങ്ങുന്നത്.പാലക്കാട് ഡിവിഷന് കീഴിൽ 70-നടുത്ത് സ്‌റ്റേഷൻ മാസ്റ്റർ ഒഴിവുണ്ട്. ഈ ഒഴിവുകൾ നികത്താത്തതാണ് കോവിഡു കാലത്ത് നിർത്തിവെച്ച പാസഞ്ചറുകൾ പുനഃസ്ഥാപിക്കാനുള്ള തടസ്സം. മതിയായ ജീവനക്കാരെ നിയമിച്ചാലേ നിർത്തിവവെച്ച മുഴുവൻ പാസഞ്ചർ സർവീസുകളും പുനഃസ്ഥാപിക്കാൻ കഴിയു എന്ന നിലപാടിലാണ് റെയിൽവേ. ഏഴു തീവണ്ടികളുടെ 14 സർവീസുകളാണ് നിലമ്പൂർ-ഷൊർണൂർ പാതയിലുണ്ടായിരുന്നത്.നിലമ്പൂർ-ഷൊർണൂർ പാതയിലെ യാത്രക്കാരുടെ സംഘം കഴിഞ്ഞ ദിവസം പാലക്കാട് റെയിൽേവ ഡിവിഷൻ ഓഫീസിലെത്തി മാനേജർക്ക് നിവേദനം നൽകിയിരുന്നു. ഘട്ടം ഘട്ടമായി ഓരോ തീവണ്ടികളും പുനഃസ്ഥാപിക്കുമെന്ന് നിവേദക സംഘത്തിന് ഡിവിഷൻ മാനേജർ തൃലോക് കോത്താരി ഉറപ്പു നൽകി.