പി രാമകൃഷ്ണൻ സ്മാരക മന്ദിരം തൂതയിൽ... എം വി ഗോവിന്ദൻ നാടിനു സമർപ്പിച്ചു.

ചെർപ്പുളശ്ശേരി. സി പി ഐ എം നേതാവായിരുന്ന പി രാമകൃഷ്ണന്റെ സ്മരണയ്ക്കായി കാറൽമണ്ണ സിപിഎം ലോക്കൽ കമ്മിറ്റി നിർമ്മിച്ച സ്മാരക മന്ദിരം സിപിഎം സംസ്ഥാന സിക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
സി പി ഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി മമ്മിക്കുട്ടി എം എൽ എ, കാറൽമണ്ണ ലോക്കൽ സെക്രട്ടറി എം സിജു, പി രാമചന്ദ്രൻ തുടങ്ങി നിരവധി പേർ സംബന്ധിച്ചു
