സ്‌കൂളുകളില്‍ വായനാപക്ഷാചരണത്തിന് തുടക്കമായി*

പാലക്കാട്. ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വായനാപക്ഷാചരണം സ്‌കൂള്‍തല ഉദ്ഘാടനം പാലക്കാട് ഗവ. മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര അധ്യക്ഷയായി. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം വി.കെ. ജയപ്രകാശ് പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.ഡി.ഇ. പി.വി. മനോജ്കുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.കെ നാരായണദാസ്, ജനറല്‍ കണ്‍വീനര്‍ പി.എന്‍ മോഹനന്‍, എസ്.എസ്.കെ. ഡി.പി.ഒ. എം.ആര്‍. മഹേഷ്‌കുമാര്‍, പ്രിന്‍സിപ്പാള്‍ സി. പുഷ്‌ക്കല, ഹെഡ്മിസ്ട്രസ് പുഷ്പ മേനോന്‍, എ.എച്ച്.എം. ഇന്ദു, ജയബാലന്‍, മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലയ ലിന്റോയുടെ കവിതാലാപനവും ശേഖരീപുരം മാധവന്റെ നാടന്‍പാട്ടും ഉണ്ടായിരുന്നു.