ഡയറി പ്രൊമോട്ടര്‍ നിയമനം: അപേക്ഷ 17 വരെ*

  1. Home
  2. LOCAL NEWS

ഡയറി പ്രൊമോട്ടര്‍ നിയമനം: അപേക്ഷ 17 വരെ*

job


പാലക്കാട്‌. ക്ഷീര വികസന വകുപ്പ് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, കുഴല്‍മന്ദം ക്ഷീര വികസന യൂണിറ്റുകളില്‍ തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയിലുള്‍പ്പെടുത്തി കരാര്‍ അടിസ്ഥാനത്തില്‍ ഡയറി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി പാസായിരിക്കണം. പ്രായപരിധി 18-45. മുന്‍പ് ഈ തസ്തികയില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ആ കാലയളവ് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അപേക്ഷകര്‍ ബന്ധപ്പെട്ട ബ്ലോക്കുകളില്‍ സ്ഥിര താമസക്കാരായിരിക്കണം. കൃഷിപ്പണി, കഠിനാദ്ധ്വാനം മുതലായവ ചെയ്യുന്നതിനുള്ള ശാരീരിക ശേഷി ഉണ്ടായിരിക്കണം. 8,000 രൂപയാണ് പ്രതിമാസ വേതനം. 
അപേക്ഷകള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ആഗസ്റ്റ് 17 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക് ക്ഷീരവികസന യൂണിറ്റ് ഓഫീസില്‍ എത്തിക്കണം. അപേക്ഷകരുടെ ലിസ്റ്റ് ആഗസ്റ്റ് 19 ന് പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പ്രസിദ്ധപ്പെടുത്തും. ലിസ്റ്റ് പ്രകാരം ആഗസ്റ്റ് 21 ന് രാവിലെ 10 ന് ഈ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. പങ്കെടുക്കുന്നവര്‍ രേഖകളുടെ അസല്‍ പരിശോധനക്ക് എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിന്റെ മാതൃകക്കും ബന്ധപ്പെട്ട ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടണമെന്ന്് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 0491 2505137