\u0D28\u0D46\u0D32\u0D4D\u0D32\u0D3F\u0D28\u0D4D\u0D31\u0D46 \u0D35\u0D3F\u0D32 \u0D09\u0D2F\u0D30\u0D4D‍\u0D24\u0D4D\u0D24\u0D23\u0D2E\u0D46\u0D28\u0D4D\u0D28\u0D4D \u0D2A\u0D4D\u0D30\u0D2E\u0D47\u0D2F\u0D02

  1. Home
  2. LOCAL NEWS

നെല്ലിന്റെ വില ഉയര്‍ത്തണമെന്ന് പ്രമേയം

നെല്ലിന്റെ വില ഉയര്‍ത്തണമെന്ന് പ്രമേയം


നെല്ലിന്റെ വില ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെ. ഡി. പ്രസേനന്‍ എം എല്‍ എ പ്രമേയം സമര്‍പ്പിച്ചു. ഒന്നാംവിള നെല്ലിന്  കിലോയ്ക്ക് 28 രൂപ പ്രകാരമാണ് നെല്ല് സംഭരിക്കുന്നത്. സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ലിന്റെ  വില ഉയര്‍ത്തി കര്‍ഷകരെ സഹായിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പ്രകൃതിദുരന്തങ്ങളില്‍ വിള നാശം സംഭവിച്ച കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ്  തുക വിതരണം ഉടന്‍ വിതരണം ചെയ്യണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

എം.എല്‍.എമാരായ കെ.പ്രഭാകരന്‍,  കെ.ബാബു, കെ.ശാന്തകുമാരി, ഷാഫി പറമ്പില്‍, സബ് കളക്ടര്‍ ബല്‍പ്രീത് സിംഗ്, എ.ഡി.എം. കെ മണികണ്ഠന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍,  എം.എല്‍.എമാരുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, മിഷന്‍ കോ-ഓഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.