\u0D2D\u0D15\u0D4D\u0D37\u0D23\u0D24\u0D4D\u0D24\u0D3F\u0D28\u0D4D \u0D15\u0D41\u0D24\u0D4D\u0D24\u0D28\u0D46 \u0D35\u0D3F\u0D32 \u0D09\u0D2F\u0D7C\u0D24\u0D4D\u0D24\u0D3F \u0D31\u0D38\u0D4D\u0D31\u0D4D\u0D31\u0D31\u0D28\u0D4D\u0D31\u0D41\u0D15\u0D33\u0D41\u0D02 \u0D2C\u0D47\u0D15\u0D4D\u0D15\u0D31\u0D3F\u0D15\u0D33\u0D41\u0D02

  1. Home
  2. LOCAL NEWS

ഭക്ഷണത്തിന് കുത്തനെ വില ഉയർത്തി റസ്റ്ററന്റുകളും ബേക്കറികളും

hotel


തൊടുപുഴ: നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിച്ചതിനെ തുടർന്ന് ഭക്ഷണത്തിന് കുത്തനെ വില ഉയർത്തി റസ്റ്ററന്റുകളും ബേക്കറികളും. ജില്ലയിലെ വിവിധ റസ്റ്ററന്റുകളിൽ 10 രൂപ ഉണ്ടായിരുന്ന ചായക്ക് ഇപ്പോൾ 20 രൂപ വരെയായി. ഉൗണിന് 50 രൂപ മുതൽ 120 രൂപ വരെ ആക്കി. ഒരേ നഗരത്തിലുള്ള വ്യത്യസ്ത സ്ഥാപനങ്ങൾ തമ്മിൽ വലിയ വ്യത്യാസമാണ് വിലയിലുള്ളത്. 
പച്ചക്കറികൾ മുതൽ തേയിലയ്ക്കു വരെ അനിയന്ത്രിതമായി വില വർധിച്ചതും റസ്റ്ററന്റ് മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കേണ്ടത് അതതു തദ്ദേശ സ്ഥാപനങ്ങളുടെയും സിവിൽ സപ്ലൈസിന്റെയും ചുമതലയാണ്.