കേന്ദ്ര പദ്ധതികൾ ആട്ടിമറിക്കുന്നു, ബി ജെ പി പദയാത്ര

ചെർപ്പുളശ്ശേരി. പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും, കേന്ദ്ര ഗവൺമെന്റ് പദ്ധതികൾ അട്ടിമറിക്കാനുള്ള ഇടത് വലത് മുന്നണികളുടെ നീക്കത്തിനുമെതിരെ
BJP ചെർപ്പുളശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി കെ.ഹരിദാസ് നയിച്ച
മണ്ഡലം പദയാത്രയുടെ
ചെർപ്പുളശ്ശേരിയിൽ നടന്ന സമാപന പൊതുയോഗം BJP ജില്ല വൈസ് പ്രസിഡണ്ട് പി.ജയൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം ജനറൽസെക്രട്ടറി വിപിൻ പുളിങ്ങര അധ്യക്ഷനായി.
മുൻ മണ്ഡലം പ്രസിഡണ്ട് വിനോദ് കുളങ്ങര, മണ്ഡലം ഭാരവാഹികളായ ടി.കൃഷ്ണകുമാർ , കെ.രാജു ,വിജീഷ് നെല്ലായ ,
എ.ശ്രീനാരായണൻ, കാറൽമണ്ണ ഏരിയ പ്രസിഡണ്ട് ഇല്ലിക്കൽ ചന്ദ്രൻ , എ. ശ്രീകുമാരി ,സ്മിത വി.എസ്, കെ. പ്രീത,എൻ. കവിത, കെ. സൗമ്യ എന്നിവർ സംസാരിച്ചു.