\u0D21\u0D4D\u0D30\u0D48\u0D35\u0D7C\u0D2E\u0D3E\u0D7C\u0D15\u0D4D\u0D15\u0D4D \u0D36\u0D3E\u0D38\u0D4D\u0D24\u0D4D\u0D30\u0D40\u0D2F \u0D2A\u0D30\u0D3F\u0D36\u0D40\u0D32\u0D28\u0D02

  1. Home
  2. LOCAL NEWS

ഡ്രൈവർമാർക്ക് ശാസ്ത്രീയ പരിശീലനം

ഡ്രൈവർമാർക്ക് ശാസ്ത്രീയ പരിശീലനം


കോട്ടയം: ആപത്ക്കരമായ വസ്തുക്കൾ സുരക്ഷിതമായി വാഹനങ്ങളിൽ കൊണ്ടുപോകുന്നതിന് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിന് നാറ്റ്പാക് ശാസ്ത്രീയ പരിശീലനം സംഘടിപ്പിക്കുന്നു.

സ്‌ഫോടക വസ്തുക്കൾ, എൽ.പി.ജി പോലുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനാണ് പരിശീലനം.

നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ  ജനുവരി 12, 13, 14 തീയതികളിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നതിന് താത്പര്യമുള്ളവർ 0471 2779200 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.