\u0D07\u0D24\u0D41\u0D35\u0D30\u0D46 \u0D30\u0D1C\u0D3F\u0D38\u0D4D\u0D31\u0D4D\u0D31\u0D30\u0D4D‍ \u0D1A\u0D46\u0D2F\u0D4D\u0D24\u0D24\u0D4D 62,503 \u0D15\u0D30\u0D4D‍\u0D37\u0D15\u0D30\u0D4D‍

  1. Home
  2. LOCAL NEWS

ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 62,503 കര്‍ഷകര്‍

പാലക്കാട്:


പാലക്കാട്:  ഒന്നാംവിള നെല്ലുസംഭരണത്തിനായി ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 62,503 കര്‍ഷകര്‍. ആലത്തൂര്‍ താലൂക്കില്‍ നിന്നാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്- 26,709 പേര്‍. ചിറ്റൂര്‍ 19203, പാലക്കാട് 14,351, ഒറ്റപ്പാലം 1578, പട്ടാമ്പി 651, മണ്ണാര്‍ക്കാട് 11 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്കുകള്‍. സപ്ലൈകോയില്‍ ഒന്നാംവിള നെല്ലുസംഭരണത്തിനായുള്ള രജിസ്‌ട്രേഷന്‍ തുടരുകയാണ്. സംഭരണ പ്രക്രിയ പൂര്‍ത്തീകരിക്കുന്നതു വരെ കര്‍ഷകര്‍ക്ക് രജിസ്‌ട്രേഷന് അവസരമുണ്ടായിരിക്കും. ജില്ലയില്‍ കഴിഞ്ഞവര്‍ഷം ഒന്നാംവിള നെല്ലുസംഭരണത്തിനായി ആകെ രജിസ്റ്റര്‍ ചെയ്തത് 61,385 കര്‍ഷകരാണ്.