\u0D38\u0D4D\u0D31\u0D4D\u0D31\u0D46\u0D2A\u0D4D‌\u0D38\u0D4D- \u0D2A\u0D4A\u0D33\u0D3F\u0D1F\u0D3F\u0D15\u0D4D\u0D15\u0D32\u0D4D‍ \u0D38\u0D4D‌\u0D15\u0D42\u0D33\u0D3F\u0D28\u0D4D \u0D24\u0D41\u0D1F\u0D15\u0D4D\u0D15\u0D2E\u0D3E\u0D2F\u0D3F

  1. Home
  2. LOCAL NEWS

സ്റ്റെപ്‌സ്- പൊളിടിക്കല്‍ സ്‌കൂളിന് തുടക്കമായി

സ്റ്റെപ്‌സ്- പൊളിടിക്കല്‍ സ്‌കൂളിന് തുടക്കമായി


പെരിന്തല്‍മണ്ണ: മുസ്ലിംയൂത്ത് ലീഗ് താഴെക്കോട് പഞ്ചായത്ത് കമ്മറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന സ്റ്റെപ്‌സ് പൊളിടിക്കല്‍ സ്‌കൂള്‍ ആരംഭിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിംലീഗ് ചരിത്രം, വര്‍ത്തമാനം, സംഘടനാ, സംഘാടനം, പ്രസംഗ പരിശീലനം, പഠനയാത്ര, തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളാണ് പൊളിടിക്കല്‍ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു വര്‍ഷമാണ് കാലാവധി.പരിപാടിയില്‍ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് നിഷാദ് കുറ്റിപ്പുളി അദ്ധ്യക്ഷനായി, കോഡിനേറ്റര്‍ ഉബൈദ് ആക്കാടന്‍ പദ്ധതി വിഷദീകരിച്ചു. നജീബ് കാന്തപുരം എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. അഡ്വ.എ.കെ.മുസ്തഫ, പി.ടി.ഖാലിദ് മാസ്റ്റര്‍, വി.പി.റഷീദ് മാസ്റ്റര്‍, കെ.കെ.ജാഫര്‍ മാസ്റ്റര്‍, കെ.എം.ഫത്താഹ്, നൗഷാദ് പുളിക്കല്‍, പി.ടി.സക്കീര്‍ മാസ്റ്റര്‍, പി.ടി.സിദ്ദീഖ്, ഇഖ്ബാല്‍, റസാഖ് പി.ടി, ശിഹാബുദ്ദീന്‍, ശാഫി കെ.വി.അമ്മിനിക്കാട്,റാഷിദ് കൊമ്പാക്കല്‍ക്കുന്ന്, സ്വാദിഖ്, മുറത്ത് പി.ടി,മന്‍സൂര്‍, ഷബീബ് തുടങ്ങിയവര്‍ സംബന്ധിച്ചു.ജന. സെക്രട്ടറി സ്വാലിഹ് അമ്മിനിക്കാട് സ്വാഗതവും അന്‍ഷാദ് മുതിരമണ്ണ നന്ദിയും പറഞ്ഞു.