\u0D1A\u0D46\u0D7C\u0D2A\u0D4D\u0D2A\u0D41\u0D33\u0D36\u0D4D\u0D36\u0D47\u0D30\u0D3F \u0D38\u0D3E\u0D2E\u0D42\u0D39\u0D3F\u0D15\u0D3E\u0D30\u0D4B\u0D17\u0D4D\u0D2F \u0D15\u0D47\u0D28\u0D4D\u0D26\u0D4D\u0D30\u0D24\u0D4D\u0D24\u0D3F\u0D28\u0D4D \u0D36\u0D32\u0D2D\u0D4B\u0D26\u0D4D\u0D2F\u0D3E\u0D28\u0D2E\u0D4A\u0D30\u0D41\u0D15\u0D4D\u0D15\u0D3F \u0D28\u0D7D\u0D15\u0D3F \u0D05\u0D27\u0D4D\u0D2F\u0D3E\u0D2A\u0D15\u0D7B .

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന് ശലഭോദ്യാനമൊരുക്കി നൽകി അധ്യാപകൻ .

ചെർപ്പുളശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന് ശലഭോദ്യാനമൊരുക്കി നൽകി അധ്യാപകൻ .


ചെർപ്പുളശ്ശേരി...ആവാസം നഷ്ടപ്പെടുന്ന ചിത്രശലഭങ്ങൾക്ക് ഇടത്താവളമൊരുക്കുക ,സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയെത്തുന്നവരുടെ മനസ്സിന് സന്തോഷം പകരുക എന്നീ ലക്ഷ്യങ്ങളോടെ ചെർപ്പുളശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ ശലഭോദ്യാനമൊരുക്കിയിരിക്കുകയാണ് അമ്പലപ്പാറ ചെറുമുണ്ടശ്ശേരി യു.പി.സ്കൂൾ അധ്യാപകനും ,പരിസ്ഥിതി പ്രവർത്തകനുമായ എൻ .അച്യുതാനന്ദൻ. തനിക്ക് ലഭിച്ച വനമിത്ര അവാർഡ് തുകയുടെ ഒരു ഭാഗവും ,തൻ്റെ വരുമാനവും പ്രയോജനപ്പെടുത്തിയാണ് ഇത്തരമൊരു പ്രവർത്തനം .ചിത്രശലഭങ്ങളെ ആകർഷിക്കുന്ന 40 ലധികം ചെടികളാണ് നട്ടുപിടിപ്പിച്ചിട്ടുള്ളത് .ഉദ്യാനത്തിന് ചുറ്റുവേലിയും ,ജലസേചന സൗകര്യവും ഒരുക്കിയിട്ടുണ്ട് .ഇവിടെയെത്തുന്ന കുട്ടികൾക്ക് ശലഭങ്ങളെക്കുറിച്ച് അറിവ് പകരുക എന്ന ഉദ്ദേശത്തോടെ ശലഭോദ്യാനത്തിൻ്റെ ചുറ്റുമതിലിൽ ശലഭങ്ങളുടെ ജീവിത ചക്രമടക്കമുള്ള ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട് .അരളി തൈ നട്ടു കൊണ്ട് ഷൊർണൂർ എം.എൽ .എ. പി. മമ്മിക്കുട്ടി ശലഭോദ്യാനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു .നഗരസഭാ സഭാ ചെയർമാൻ പി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

നഗരസഭ ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി.വിഷ്ണു ,കൗൺസിലർ പി.പി.സലാം ,മെഡിക്കൽ ഓഫീസർ നവ്യ അംബൂക്കൻ, ഡോക്ടർ എം.കെ. മുഹമ്മദ് ഷെരീഫ് ,എം.കെ.സുരേഷ് ,എ .അസ്മ,പരിസ്ഥിതി പ്രവർത്തകൻ എം.പി. സുജിത്ത്, എന്നിവർ സംസാരിച്ചു.