പത്തോളം വീട്ടുകാർക്ക് ഗതാഗത സൗകര്യം നിഷേധിച്ച് അധികാരികൾ

  1. Home
  2. LOCAL NEWS

പത്തോളം വീട്ടുകാർക്ക് ഗതാഗത സൗകര്യം നിഷേധിച്ച് അധികാരികൾ

15 വർഷമായി ഗതാഗത സൗകര്യം നിഷേധിച്ച് അധികാരികൾ


ചെർപ്പുളശ്ശേരി. നഗരത്തിന്റെ ഹൃദയ ഭാഗമായ എ കെ ജി റോഡിലെ പത്തോളം വീടുകൾക്ക് ഗതാഗത സൗകര്യം ഒരുക്കാതെ ഇപ്പോഴും അവഗണിക്കുകയാണ് പുതിയ നഗര സഭാ ഭരണാധികാരികളും. നിരവധി പ്രാവശ്യം ആവശ്യം ഉന്നയിച്ചിട്ടും ഇനി അടുത്ത വർഷമാകട്ടെ എന്ന പതിവ് മൊഴി കേട്ട് ഈ വീട്ടുകാർ സയൂജ്യമടയുന്നു. പലരും മാറി മാറി ഭരിച്ചിട്ടും ഈ ആവശ്യം ഇപ്പോഴും കിട്ടാകനിയാണ്.200 മീറ്റർ മാത്രം വരുന്ന വഴിയാണ് പൊട്ടി പൊളിഞ്ഞു കിടക്കുന്നത്. പ്രധാന കക്ഷികളുടെ പാർട്ടി ഓഫീസുകൾ ഈ റോഡിൽ ആണ് എങ്കിലും ഇതിന്റെ അറ്റം മാത്രം ശരിയാക്കാൻ ഇതുവരെ ആരും തയ്യാറായിട്ടില്ല. നഗര വികസനം എന്നതെല്ലാം ജല രേഖ ആണെന്നത് ഈ വഴി വിളിച്ചോതുന്നു.ഏതായാലും നികുതി കൃത്യമായി അടക്കാറുണ്ടെന്നു പ്രദേശത്തെ വീട്ടുകാർ പറഞ്ഞു. പിന്നെ എന്തിന്റെ പേരിലായിരിക്കും അവഗണന അതിനു പാഴൂർ പടിവരെ പോകേണ്ടി വരും