ചെർപ്പുളശ്ശേരി ആശുപത്രിയിലെ ആൽമരം പൊട്ടി വീണു.. ഗതാഗതം സ്തംഭിച്ചു

ചെർപ്പുളശ്ശേരി. ആശുപത്രി വളപ്പിലെ ആൽമരം പൊട്ടി പട്ടാമ്പി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ആളുകൾ അധികം ഇല്ലാത്ത സമയത്താണ് മര കൊമ്പ് റോഡിൽ വീണത്. രണ്ട് ഓട്ടോ റിക്ഷകൾ അതിനടിയിൽ പെട്ടു. ആളുകൾക്ക് പരിക്കില്ല. തുടർന്ന് നാട്ടുകാരും പോലീസും ചേർന്നു മരം വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു