വിമാനത്തില്‍ നിന്ന് കത്തിയ മണം; കോഴിക്കോട്-ദുബായ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടിയന്തരമായി മസ്‌കറ്റില്‍ ഇറക്കി

  1. Home
  2. LOCAL NEWS

വിമാനത്തില്‍ നിന്ന് കത്തിയ മണം; കോഴിക്കോട്-ദുബായ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടിയന്തരമായി മസ്‌കറ്റില്‍ ഇറക്കി

Air india


കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി മസ്‌കറ്റില്‍ ഇറക്കി. വിമാനത്തിലെ ഫോര്‍വേഡ് ഗ്യാലിയില്‍ നിന്ന് കത്തിയ ഗന്ധം വന്നതിനെ തുടര്‍ന്നാണ് വിമാനം ഇറക്കിയത്. മസ്‌കറ്റില്‍ സുരക്ഷിതമായി ഇറക്കിയ ശേഷം എഞ്ചിനീയര്‍മാര്‍ വിശദമായ പരിശോധന നടത്തി. 
എയര്‍ ഇന്ത്യാ എക്‌സ്പ്രസ് IX-355 വിമാനത്തിന്റെ ഉള്ളില്‍ നിന്നാണ് കത്തിയ ഗന്ധുമുയര്‍ന്നത്. അതേസമയം എന്‍ജിനില്‍ നിന്നോ എപിയുവില്‍ നിന്നോ പുക ഉയരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 
രണ്ടാമത്തെ ഇന്ത്യന്‍ വിമാനമാണ് ഇന്ന് സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. ഷാര്‍ജയില്‍ നിന്ന് ഹൈദരബാദിലേക്ക് പുറപ്പെട്ട വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് പാക്‌സ്താനിലെ കറാച്ചിയില്‍ ഇറക്കിയിരുന്നു.