\u0D2D\u0D3F\u0D28\u0D4D\u0D28\u0D36\u0D47\u0D37\u0D3F\u0D15\u0D4D\u0D15\u0D3E\u0D7C\u0D15\u0D4D\u0D15\u0D3E\u0D2F\u0D3F \u0D2A\u0D46\u0D7A\u0D15\u0D41\u0D1F\u0D4D\u0D1F\u0D3F\u0D15\u0D33\u0D41\u0D1F\u0D46 \u0D15\u0D3E\u0D30\u0D7E \u0D38\u0D02\u0D18\u0D2E\u0D46\u0D24\u0D4D\u0D24\u0D3F

  1. Home
  2. LOCAL NEWS

ഭിന്നശേഷിക്കാർക്കായി പെൺകുട്ടികളുടെ കാരൾ സംഘമെത്തി

chrismas


മാവേലിക്കര: പെൺകുട്ടികൾ മാത്രം അംഗങ്ങളായ കാരൾ സംഘം ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഗാനങ്ങൾ ആലപിച്ചു വീടുകളിലെത്തി. വൈകിട്ട് 4 മുതൽ 8 വരെയായിരുന്നു അവർ വീടുകൾ സന്ദർശിച്ചത്. അഞ്ചു വയസുകാരി അനന്യ മനോജ് ഉൾപ്പടെ ഒൻപത് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവർക്കു പിന്തുണയായി ആശ വോളന്റിയർമാരും കുട്ടികളുടെ അമ്മമാരും ഒത്തുചേർന്നിരുന്നു. പാടി ലഭിച്ച തുക  ഭിന്നശേഷിക്കാർക്കായി സ്നേഹവിരുന്നൊരുക്കിയും ബാക്കി തുക സ്ഥാപനത്തിൽ ഏൽപ്പിച്ചും ഈ ക്രിസ്മസിന് വേറിട്ട മാതൃകകളായി മാറിയിരിക്കുകയാണ് ഈ മിടുക്കികൾ .