\u0D28\u0D3E\u0D2F\u0D41\u0D1F\u0D46 \u0D15\u0D1F\u0D3F\u0D2F\u0D47\u0D31\u0D4D\u0D31 \u0D15\u0D41\u0D1F\u0D4D\u0D1F\u0D3F\u0D15\u0D4D\u0D15\u0D4D \u0D35\u0D3F\u0D26\u0D17\u0D4D\u0D27 \u0D1A\u0D3F\u0D15\u0D3F\u0D24\u0D4D\u0D38\u0D15\u0D4D\u0D15\u0D4D \u0D2A\u0D4B\u0D35\u0D3E\u0D28\u0D4D‍ \u0D2A\u0D23\u0D02 \u0D28\u0D32\u0D4D‍\u0D15\u0D3F \u0D38\u0D39\u0D3E\u0D2F\u0D3F\u0D1A\u0D4D\u0D1A\u0D24\u0D4D \u0D06\u0D36\u0D41\u0D2A\u0D24\u0D4D\u0D30\u0D3F \u0D05\u0D31\u0D4D\u0D31\u0D7B\u0D21\u0D7C

  1. Home
  2. LOCAL NEWS

നായുടെ കടിയേറ്റ കുട്ടിക്ക് വിദഗ്ധ ചികിത്സക്ക് പോവാന്‍ പണം നല്‍കി സഹായിച്ചത് ആശുപത്രി അറ്റൻഡർ

 കാഞ്ഞങ്ങാട്: ബുധനാഴ്ച രാവിലെ ജില്ല ആശുപത്രിയിലെ കുട്ടികളുടെ വാർഡിലെത്തിയതായിരുന്നു അറ്റൻഡർ കൂടിയായ കൊടക്കാട് വെള്ളച്ചാലിലെ റസാഖ്. അവിടെയപ്പോൾ കണ്ടത് രണ്ട് മക്കളെയും കെട്ടിപ്പിടിച്ച് കരയുന്ന അച്ഛനെയും അമ്മയെയും. നായുടെ കടിയേറ്റ് ചൊവ്വാഴ്ച ജില്ല ആശുപത്രിയിൽ ചികിത്സക്കെത്തിയതായിരുന്നു അവർ. കുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡോക്ടർമാർ പരിയാരം മെഡിക്കൽ കോളജ് ആശുത്രിയിലേക്ക് നിർദേശിച്ചു. എന്നാൽ, കുഞ്ഞിനെയും കൊണ്ട് പോകാൻ പണമില്ലാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ മകനെയും കെട്ടിപ്പിടിച്ച് വേദനയോടെ കഴിയുകയായിരുന്നു അവർ. അവരുടെ ദൈന്യാവസ്ഥ മനസ്സിലാക്കിയ റസാഖ് കൈയിൽ ആകെയുണ്ടായിരുന്ന 5000 രൂപ അവർക്കു നൽകി ആശ്വസിപ്പിക്കുകയായിരുന്നു. പണം തിരിച്ചു തരേണ്ടതില്ലെന്നും കുട്ടിയെ ഉടൻ മെഡിക്കൽ കോളജിലേക്ക്​കൊണ്ടുപോകണമെന്നും റസാഖ് കുടുംബത്തോട് പറ ഞ്ഞു.   മുൻപരിചയം പോലുമില്ലെങ്കിലും റസാഖിന്‍റെ മുന്നിൽ മനുഷ്യനെന്ന പരിഗണന മാത്രമേ ഉണ്ടായിരുന്നുള്ളു. തന്‍റെ തുച്ഛമായ വരുമാനത്തിൽ നിന്നും നുള്ളിപ്പെറുക്കിയെടുത്ത് നീട്ടിയ ആ പണത്തിന്  ഒരു ജീവന്‍റെ വിലയുണ്ടെന്ന്​ ആ കുടുംബം പറഞ്ഞു.


കാഞ്ഞങ്ങാട്: ബുധനാഴ്ച രാവിലെ ജില്ല ആശുപത്രിയിലെ കുട്ടികളുടെ വാർഡിലെത്തിയതായിരുന്നു അറ്റൻഡർ കൂടിയായ കൊടക്കാട് വെള്ളച്ചാലിലെ റസാഖ്. അവിടെയപ്പോൾ കണ്ടത് രണ്ട് മക്കളെയും കെട്ടിപ്പിടിച്ച് കരയുന്ന അച്ഛനെയും അമ്മയെയും.
നായുടെ കടിയേറ്റ് ചൊവ്വാഴ്ച ജില്ല ആശുപത്രിയിൽ ചികിത്സക്കെത്തിയതായിരുന്നു അവർ. കുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡോക്ടർമാർ പരിയാരം മെഡിക്കൽ കോളജ് ആശുത്രിയിലേക്ക് നിർദേശിച്ചു. എന്നാൽ, കുഞ്ഞിനെയും കൊണ്ട് പോകാൻ പണമില്ലാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ മകനെയും കെട്ടിപ്പിടിച്ച് വേദനയോടെ കഴിയുകയായിരുന്നു അവർ. അവരുടെ ദൈന്യാവസ്ഥ മനസ്സിലാക്കിയ റസാഖ് കൈയിൽ ആകെയുണ്ടായിരുന്ന 5000 രൂപ അവർക്കു നൽകി ആശ്വസിപ്പിക്കുകയായിരുന്നു.പണം തിരിച്ചു തരേണ്ടതില്ലെന്നും കുട്ടിയെ ഉടൻ മെഡിക്കൽ കോളജിലേക്ക്​കൊണ്ടുപോകണമെന്നും റസാഖ് കുടുംബത്തോട്പറഞ്ഞു.മുൻപരിചയം പോലുമില്ലെങ്കിലും റസാഖിന്‍റെ മുന്നിൽ മനുഷ്യനെന്ന പരിഗണന മാത്രമേ ഉണ്ടായിരുന്നുള്ളു. തന്‍റെ തുച്ഛമായ വരുമാനത്തിൽ നിന്നും നുള്ളിപ്പെറുക്കിയെടുത്ത് നീട്ടിയ ആ പണത്തിന്ഒരു ജീവന്‍റെ വിലയുണ്ടെന്ന്​ ആ കുടുംബം പറഞ്ഞു.