\u0D15\u0D41\u0D1F\u0D4D\u0D1F\u0D3F\u0D15\u0D33\u0D46 \u0D15\u0D4A\u0D32\u0D2A\u0D4D\u0D2A\u0D46\u0D1F\u0D41\u0D24\u0D4D\u0D24\u0D3F \u0D06\u0D24\u0D4D\u0D2E\u0D39\u0D24\u0D4D\u0D2F\u0D15\u0D4D\u0D15\u0D4D \u0D36\u0D4D\u0D30\u0D2E\u0D3F\u0D1A\u0D4D\u0D1A \u0D15\u0D47\u0D38\u0D3F\u0D7D \u0D05\u0D2E\u0D4D\u0D2E\u0D2F\u0D46 \u0D05\u0D31\u0D38\u0D4D\u0D31\u0D4D\u0D31\u0D4D \u0D1A\u0D46\u0D2F\u0D4D\u0D24\u0D41

  1. Home
  2. LOCAL NEWS

കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച കേസിൽ അമ്മയെ അറസ്റ്റ് ചെയ്തു

കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച കേസിൽ അമ്മയെ അറസ്റ്റ് ചെയ്തു


ഷൊർണൂർ: കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച കേസിൽ അമ്മയെ അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ നിന്ന് ഇന്ന് ഡിസ്ചാർജ് ആയതിനെത്തുടർന്നാണ് മഞ്ഞക്കാട് പരിയംതൊടി വെളുത്തേടത്ത് ദിവ്യയെ(27) പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഞായറാഴ്ച പുലർച്ചെയാണ് കൂടെ ഉറങ്ങിക്കിടക്കുകയായിരുന്ന മക്കളായ അനുരുദ്ധ്(4), അഭിനവ്(1) എന്നിവരെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. അവശനിലയിൽ കണ്ടെത്തിയ ദിവ്യയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ദിവ്യയെയും കൊണ്ട് ഇന്ന് വീട്ടിൽ തെളിവെടുപ്പ് നടത്തി. ഷൊർണൂർ എസ്. ഐ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള തെളിവെടുപ്പിന് സാക്ഷികളാവാൻ നിരവധിപേർ എത്തിയിരുന്നു. തെളിവ്ടുപ്പിന് ശേഷം യുവതിയെ ഒറ്റപ്പാലം കോടതിയിൽ എത്തിച്ച് റിമാൻഡ് ചെയ്തു.