\u0D28\u0D3E\u0D37\u0D23\u0D7D \u0D38\u0D7C\u0D35\u0D40\u0D38\u0D4D \u0D38\u0D4D\u0D15\u0D40\u0D02 \u0D38\u0D2A\u0D4D\u0D24\u0D26\u0D3F\u0D28 \u0D15\u0D4D\u0D2F\u0D3E\u0D2E\u0D4D\u0D2A\u0D3F\u0D28\u0D41 \u0D24\u0D41\u0D1F\u0D15\u0D4D\u0D15\u0D2E\u0D3E\u0D2F\u0D3F

  1. Home
  2. LOCAL NEWS

നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പിനു തുടക്കമായി

നാഷണൽ സർവീസ് സ്കീം സപ്ത


ചെർപ്പുള്ളശ്ശേരി വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക, സേവന രംഗങ്ങളിൽ സ്തുത്യർഹമായ സ്ഥാനം വഹിക്കുന്ന ഐഡിയൽ ആർട്സ് & സയൻസ് കോളേജിൽ പ്രവർത്തിച്ചു വരുന്ന നാഷണൽ സർവീസ് സ്കീം യൂണിറ്റ് നമ്പർ :156 ന്റെ 2021-22 വർഷത്തെ സപ്തദിന സമൂഹ സഹവാസ സമ്പർക്ക ക്യാമ്പ് നിർവാന ക്ക് തുടക്കമായി.ഡിസംബർ 26 മുതൽ ജനുവരി 1 വരെയുള്ള തീയതികളിൽ ഐഡിയൽ ട്രെയിനിങ് കോളേജിൽ വെച്ച് നടത്തപ്പെടുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഷൊർണൂർ നിയോജകമണ്ഡലം എം എൽ എ  മമ്മിക്കുട്ടി നിർവ്വഹിച്ചു. എൻ എസ് എസ് സംസ്ഥാന കോർഡിനേറ്റർ ഡോ. അൻസർ വീശിഷ്ട അഥിതിയായി. ഐ എച് ആർ ഡി കോർഡിനേറ്റർ ഡോ. സി ആർ അജിത്ത്സെൻ,  ടെക്നിക്കൽ സെൽ ആർ ആർ ടി ലീഡർ ആയിട്ടുള്ള പ്രസോൺ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഷഫീക് അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ്‌ റഫീക്ക് സ്വാഗതവും ക്യാമ്പ് വിശദീകരണവും നിർവ്വഹിച്ചു. 
വിദ്യാർത്ഥികളിൽ സേവന മനോഭാവം വളർത്തുക, രാഷ്ട്രപുരോഗതിയിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കുക, നല്ല ഒരു യുവതയെ വളർത്തിയെടുക്കുക, പരിസ്ഥിതിക ബോധം ഉയർത്തുക എന്നിവയാണ് ക്യാമ്പിന്റെ മുഖ്യ ലക്ഷ്യങ്ങൾ. 

എൻ എസ് എസ് യൂണിറ്റ് ദത്ത് ഗ്രാമത്തിലെ രോഗികൾക്കായി ആരംഭിക്കുന്ന പാലിയേറ്റിവ് യൂണിറ്റ്, ജൈവ പച്ചക്കറി കൃഷി, നഷാ മുക്ത് ഭാരത് അഭ്യാൻ (വിമുക്തി ), കൂടെ -കുട്ടിക്കൂട്ടം (ദത്ത് ഗ്രാമത്തിലെ കുട്ടികൾക്കായി സങ്കടിപ്പിക്കുന്ന വെക്കേഷൻ ഫെസ്റ്റ്), അമ്മക്കൊരുമ്മ, വ്യക്തിത്വ വികസന ശില്പശാല, ഔഷധത്തോട്ടം വിപുലീകരണം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ.