\u0D1C\u0D3F\u0D32\u0D4D\u0D32\u0D3E \u0D06\u0D36\u0D41\u0D2A\u0D24\u0D4D\u0D30\u0D3F\u0D15\u0D4D\u0D15\u0D4D \u0D2E\u0D41\u0D28\u0D4D\u0D28\u0D3F\u0D7D \u0D31\u0D4B\u0D21\u0D4D \u0D2E\u0D41\u0D31\u0D3F\u0D1A\u0D4D\u0D1A\u0D4D \u0D15\u0D1F\u0D15\u0D4D\u0D15\u0D3E\u0D7B \u0D38\u0D57\u0D15\u0D30\u0D4D\u0D2F\u0D2E\u0D4A\u0D30\u0D41\u0D15\u0D4D\u0D15\u0D23\u0D2E\u0D46\u0D28\u0D4D\u0D28\u0D4D \u0D2A\u0D46\u0D30\u0D3F\u0D28\u0D4D\u0D24\u0D7D\u0D2E\u0D23\u0D4D\u0D23 \u0D24\u0D3E\u0D32\u0D42\u0D15\u0D4D\u0D15\u0D4D \u0D35\u0D3F\u0D15\u0D38\u0D28 \u0D38\u0D2E\u0D3F\u0D24\u0D3F

  1. Home
  2. LOCAL NEWS

ജില്ലാ ആശുപത്രിക്ക് മുന്നിൽ റോഡ് മുറിച്ച് കടക്കാൻ സൗകര്യമൊരുക്കണമെന്ന് പെരിന്തൽമണ്ണ താലൂക്ക് വികസന സമിതി

district hospital


പെരിന്തൽമണ്ണ: ജി​ല്ല ആ​ശു​പ​ത്രി മാ​തൃ​ശി​ശു വി​ഭാ​ഗം, ഗ​ർ​ഭി​ണി​ക​ളു​ടെ വാ​ർ​ഡ്, ഓ​ഫി​സ്, ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി തു​ട​ങ്ങി​വ ആ​ശു​പ​ത്രി​ക്ക് എ​തി​ർ​വ​ശം ഉള്ള പു​തി​യ ബ്ലോ​ക്കി​ലേ​ക്ക് മാ​റ്റി​യ കാരണം ജി​ല്ല ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആവശ്യവുമായി വികസന സമിതി രംഗത്ത്. ജോലിയുടെ ആവശ്യത്തിനായി ഇടയ്ക്കിടെ ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്​​സി​ങ് ജീ​വ​ന​ക്കാ​ർ​ക്കും  റോ​ഡ് മുറിച്ച് കടക്കണം എന്നുള്ളത് കൊണ്ട്, വേ​ഗ നി​യ​ന്ത്ര​ണ സം​വി​ധാ​ന​വും, റോ​ഡി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ പോലീസ് സഹായവും ഉടൻ തന്നെ ലഭ്യമാക്കി പ്രശ്നപരിഹാരം നടത്തണം എന്നാണ് വികസന സമിതിയുടെ ആവശ്യം. അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ പ​രി​സ​ര​ത്തും, പു​തി​യ ബ​സ്​ സ്റ്റാൻഡ് പരിസരത്തും തെരുവ് വിളക്കുകളുടെ കുറവുണ്ടെന്നും, അതിനും ഉടനടി പരിഹാരം ആവശ്യപ്പെട്ട് സമിതി. ഒരു വർഷത്തെ ഇടവേളക്ക് ശേഷം താ​ലൂ​ക്ക് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാണ് ഈ ആവശ്യങ്ങളെല്ലാം ഉന്നയിച്ചത്. കൂടാതെ വികസന സമിതിയിലേക്ക് വന്ന പുതിയ അംഗങ്ങൾക്ക് സ്വീകരണവും നൽകി. രാഷ്ട്രീയ  പാർട്ടി പ്രതിനിധികളും, ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.യോ​ഗ​ത്തി​ൽ മ​ങ്ക​ട ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് ടി.അ​ബ്​​ദു​ൽ ക​രീം അ​ധ്​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ഹ​സി​ൽ​ദാ​ർ കെ. ​ദേ​വ​കി ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വവും ന​ൽ​കി. യോ​ഗ​ത്തി​ൽ മ​ങ്ക​ട പ​ഞ്ചാ​ത്ത് പ്ര സി​ഡ​ൻ​റ് കെ. ​ഹ​സ്ക​ർ, എ​ൻ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഹം​സ പാ​ലൂ​ർ, കൃ​ഷ്ണ​ദാ​സ് ആ​ൽ​പ്പാ​റ, എന്നിവരും പല വകുപ്പുകളുടേയും പ്ര​തി​നി​ധി​കളും പ​ങ്കെ​ടു​ത്തു