\u0D2E\u0D34 \u0D15\u0D28\u0D15\u0D4D\u0D15\u0D41\u0D28\u0D4D\u0D28\u0D41; \u0D2A\u0D4A\u0D24\u0D41\u0D1C\u0D28\u0D19\u0D4D\u0D19\u0D7E \u0D1C\u0D3E\u0D17\u0D4D\u0D30\u0D24 \u0D2A\u0D41\u0D32\u0D7C\u0D24\u0D4D\u0D24\u0D23\u0D02.

  1. Home
  2. LOCAL NEWS

മഴ കനക്കുന്നു; പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.

മഴ കനക്കുന്നു; പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.


പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്

ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോരമേഖലയിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം.

പുഴകളിലും തോടുകളിലും നദികളിലും ഇറങ്ങരുത്. 

മലയോരമേഖലയിലെ ചാലുകളിലൂടെ മലവെള്ളപ്പാച്ചിൽ, ഉൾപൊട്ടൽ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ചാലുകൾക്കരികിൽ നിർത്തരുത്. 

മരങ്ങൾക്കു താഴെ വാഹനങ്ങൾ നിർത്തിയിടരുത്. 

താഴ്ച്ച പ്രദേശങ്ങൾ, നദീതീരം, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവജാഗ്രത പുലർത്തണം.

കുട്ടികൾ പുഴയിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പാക്കണം.

ദുരന്തസാധ്യത മേഖലയിലുള്ളവർ എമർജൻസി കിറ്റ് തയാറാക്കി വയ്ക്കണം. 

അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവർ സുരക്ഷ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മാറിത്താമസിക്കാൻ തയാറാകണം.

കാറ്റിൽ മരങ്ങൾ കടപുഴകിയും പോസ്റ്റുകൾ തകർന്നും അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം.

ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറുന്ന ഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.