\u0D2A\u0D3F\u0D28\u0D4D\u0D28\u0D3F\u0D1F\u0D4D\u0D1F\u0D4D \u0D35\u0D34\u0D3F\u0D15\u0D7E \u0D2A\u0D4D\u0D30\u0D15\u0D3E\u0D36\u0D28\u0D02 \u0D1A\u0D46\u0D2F\u0D4D\u0D24\u0D41.

  1. Home
  2. LOCAL NEWS

പിന്നിട്ട് വഴികൾ പ്രകാശനം ചെയ്തു.

പാലക്കാട്‌ :


പാലക്കാട്‌ : അടയ്ക്കാപുത്തൂർ ഹൈസ്ക്കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്ന ടി.വി കുഞ്ഞൻ വാരിയർ മാസ്റ്ററുടെ ആത്മകഥയായ പിന്നിട്ട വഴികകളുടെ പ്രകാശനവും കുഞ്ഞൻ വാരിയർ മാസ്റ്ററുടെയും മകൻ കെ.വി.കൃഷ്ണകുമാറിന്റെയും അനുസ്മരണങ്ങളും  സഭാമന്ദിരത്തിൽ നടത്തി. എൻ ചെല്ലപ്പൻ മാസ്റ്റർ പുസ്തക പ്രകാശനം ചെയ്തു. ശിഷ്യയുംസഹപ്രവർത്തകയും മുൻ പ്രധാനാധ്യാപികയുമായ എം.ടി. കമലാദേവി പുസ്തകം ഏറ്റുവാങ്ങി. എസ്. രാജേന്ദു പുസ്തക പരിചയം നടത്തി. അടയ്ക്കാപുത്തൂർ സെക്കണ്ടറി സ്കൂൾ കമ്മിറ്റി, പൂർവ്വ വിദ്യാർത്ഥി സമിതി, അടയക്കാപുത്തൂർ സ്പോർട്സ്&
ആർട്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോവിഡ് ചട്ടങ്ങൾ പാലിച്ചു കൊണ്ടാണ് പരിപാടി നടത്തിയത്. പരിപാടികൾ തത്സമയം ഓൺലൈൻ ആയും നടത്തിയിരുന്നു. കലാമണ്ഡലം ശ്രീകുമാരൻ ആലപിച്ച പ്രാരംഭഗീതത്തോടെയാണ് പരിപാടികൾ തുടങ്ങിയത്. ഇ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.പ്രേമ, അജിത്കുമാർ മുന്നൂർക്കോട് പ്രധാനാധ്യാപകൻഎം. പ്രശാന്ത്, എം.ദാമോദരൻ നമ്പൂതിരി, പി. കാർത്യായനി കുട്ടി, കെ.ആർ വേണുഗോപാലൻ, , ടി.പി. രാം കുമാർ, റോസ് കുമാർ, എ എസ് കൃഷ്ണൻ, റിട്ട.മേജർ വാസുദേവൻ, വി.ഗോപികൃഷ്ണൻ ,എം. ഹരിദാസൻ
എന്നിവർ സംസാരിച്ചു. ടി.ജി നിരഞ്ജൻ സ്വാഗതവും ഡോ.കെ അജിത് നന്ദിയും പറഞ്ഞു.