\u0D2E\u0D32\u0D2C\u0D3E\u0D7C \u0D38\u0D2E\u0D30\u0D19\u0D4D\u0D19\u0D33\u0D41\u0D1F\u0D46 \u0D2A\u0D20\u0D28 \u0D38\u0D26\u0D38\u0D4D\u0D38\u0D41\u0D15\u0D7E \u0D35\u0D4D\u0D2F\u0D3E\u0D2A\u0D15\u0D35\u0D41\u0D02 \u0D1C\u0D28\u0D15\u0D40\u0D2F\u0D35\u0D41\u0D2E\u0D3E\u0D15\u0D4D\u0D15\u0D23\u0D02\n\u0D1A\u0D30\u0D3F\u0D24\u0D4D\u0D30 \u0D38\u0D26\u0D38\u0D4D\u0D38\u0D4D \u0D36\u0D4D\u0D30\u0D26\u0D4D\u0D27\u0D47\u0D2F\u0D2E\u0D3E\u0D2F\u0D3F.

  1. Home
  2. LOCAL NEWS

മലബാർ സമരങ്ങളുടെ പഠന സദസ്സുകൾ വ്യാപകവും ജനകീയവുമാക്കണം ചരിത്ര സദസ്സ് ശ്രദ്ധേയമായി.

മലബാർ സമരങ്ങളുടെ പഠന സദസ്സുകൾ വ്യാപകവും ജനകീയവുമാക്കണം ചരിത്ര സദസ്സ് ശ്രദ്ധേയമായി


ചെർപ്പുളശ്ശേരി: നൂറ്റാണ്ട് പിന്നിടുന്ന മലബാർ സമരങ്ങളുടെ പഠനവും സമകാലിന വായനകളും വ്യാപകമാക്കുകയും അത് ജനകീയമാക്കുകയും ചെയ്യുമ്പോഴാണ് ചരിത്രത്തെ നീതിയുക്തമായി നിലനിർത്തുവാനും കാലികമായി രൂപപ്പെട്ട ഫാഷിസത്തെ നേരിടാനും സാധിക്കുകയുള്ളൂവെന്ന് കോഴിക്കോട് സർവ്വകലാശാല ചരിത്ര വിഭാഗം അധ്യാപകൻ ഡോ. കെ.എസ്.മാധവൻ അഭിപ്രായപ്പെട്ടു.കേരളത്തിൽ ബ്രിട്ടിഷ് കൊളോണിയൽ വാഴ്ചക്കെതിരെ നടന്ന ആദ്യ ജനകീയ സംഘടിത സമരമായിരുന്നു മലബാർ സമരമെന്നും അദ്ദേഹം പറഞ്ഞു.. 

മലബാർ സമരങ്ങളുടെ പഠന സദസ്സുകൾ വ്യാപകവും ജനകീയവുമാക്കണം ചരിത്ര സദസ്സ് ശ്രദ്ധേയമായി

 ചെർപ്പുളശ്ശേരിയിൽ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച ചരിത്ര സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സദസ്സ് ജമാ അത്ത് ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൾ ഹകീം നദ് വി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് കെ.പി.അബ്ദുറഹിമാൻ എഴുവന്തല അധ്യക്ഷത വഹിച്ചു. ചരിത്ര ഗവേഷകൻ സമദ്കുന്നക്കാവ്, കെ.യാസിർ , അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു. ദിൽ റുപ ശർഖി, നദ ശർഖി പ്രാർത്ഥനാഗീതം ആലപിച്ചു.(ചിത്രം :