കെെ വഴക്കത്തിന്റെ കാല താളങ്ങളുമായി അവർ അരങ്ങേറ്റംക്കുറിച്ചു...

  1. Home
  2. LOCAL NEWS

കെെ വഴക്കത്തിന്റെ കാല താളങ്ങളുമായി അവർ അരങ്ങേറ്റംക്കുറിച്ചു...

കെെ വഴക്കത്തിന്റെ* *കാല താളങ്ങളുമായി അവർ അരങ്ങേറ്റംക്കുറിച്ചു.*


മാരായമംഗലം വേങ്ങനാട്ട് കലാകേന്ദ്രയിലെ കൊച്ചു കുട്ടികൾ അടക്കമുള്ള കലാകാരൻമാർ ക്ഷേത്ര തിരുമുറ്റത്ത് പാഞ്ചാരിമേളം അരങ്ങേറ്റത്തിന്റെ ഉദ്ഘാടനം നെല്ലായ പഞ്ചായത്ത് പ്രസിഡണ്ട്  കെ അജേഷ്
നിർവ്വഹിച്ചു.  പറമ്പത്ത് രാമൻകുട്ടി നായർ അധ്യക്ഷത വഹിച്ചു . ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വെെസ് പ്രസിഡണ്ട് സി.ബാബു , ഭാസ്ക്കരൻ വൃന്ദാവനം, എം.കെ. വിശ്വനാഥൻ , ഐ ഷാജു, ജയകുമാർ ഉല്ലാസ് എന്നിവർ സംസാരിച്ചു.
 പ്രശസ്ത വാദ്യ കലാകാരനായ പൂക്കാട്ടിരി പ്രഹ്ളാദ പൊതുവാളിന്റെ ശിക്ഷണത്തിൽ നാല് പെൺകുട്ടികൾ അടക്കം ഇരുപതു പേരാണ് പാഞ്ചാരിമേളത്തിൽ അരങ്ങേറിയത്.Bb
പതിനെട്ട് മാസത്തോളം നീണ്ടകാലയളവിലാണ് ഈ കുരുന്നുകൾ അടങ്ങുന്ന സംഘം വാദ്യ കലാപഠനത്തിന് തയ്യാറെടുപ്പ് നടത്തിയത്. വേങ്ങനാട്ട് കലാ കേന്ദ്രയിൽ വർഷങ്ങൾക്ക് മുന്നേ വാദ്യ കല അഭ്യസിച്ച പ്രശസ്ത ഇലത്താളവാദ്യ കലാകാരാനായ രാജീവ് മാരായമംഗലം ,വേണുഗോപാലൻ നായർ, വാസു കിഴോപ്രത്തൊടി, കെ.സതീശ് കുമാർ എന്നിവർ നേതൃത്വം നൽകി.