\u0D38\u0D42\u0D28\u0D3E\u0D2E\u0D3F \u0D26\u0D41\u0D30\u0D28\u0D4D\u0D24\u0D24\u0D4D\u0D24\u0D3F\u0D28\u0D4D\u0D31\u0D46 \u0D13\u0D7C\u0D2E\u0D4D\u0D2E\u0D15\u0D4D\u0D15\u0D4D \u0D28\u0D3E\u0D33\u0D46 17 \u0D35\u0D7C\u0D37\u0D02

  1. Home
  2. LOCAL NEWS

സൂനാമി ദുരന്തത്തിന്റെ ഓർമ്മക്ക് നാളെ 17 വർഷം

tsunami


ഓ​ച്ചി​റ: നാടിനെ ഒന്നാകെ കണ്ണീർകടലിലാഴ്ത്തിയ സൂനാമി ദുരന്തത്തിന്റെ ഓർമ്മക്ക് നാളെ 17 വർഷം. 2004 ഡി​സം​ബ​ർ 26 ന് ​ഉ​ച്ച​ക്കായിരുന്നു ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ 144 ജീ​വനുകളെ അപഹരിച്ചു  കൂറ്റൻ  സൂ​നാ​മി തി​ര​മാ​ല​ക​ൾ ​ആഞ്ഞടിച്ചത്. അ​ഴീ​ക്ക​ലി​നെയും ശ്രാ​യി​ക്കാ​ട് പ്ര​ദേ​ശ​ങ്ങളെയും ഒന്നാകെ തിരമാലകൾ അകത്താക്കി. ദുരന്തത്തിന്റെ 17 വ​ർ​ഷം പിന്നിടുമ്പോഴും ദു​ര​ന്തം മ​റ​ക്കാ​ൻ ആ​ല​പ്പാ​ട്ടു​കാ​ർ​ക്കാർക്ക് സാധിക്കുന്നില്ല. ഇന്നും മരിച്ചവരെ ഓർത്തു വിലപിക്കുകയാണ് കുടുംബവും നാട്ടുകാരും. കു​ട്ടി​ക​ളും വൃ​ദ്ധ​രു​മാ​ണ് ഏ​റെ മ​രി​ച്ച​ത്. അ​ഴീ​ക്ക​ൽ ഭാ​ഗ​ത്ത് ക​ട​ൽ ഉ​ൾ​വ​ലി​ഞ്ഞ​ത് കാ​ണാ​ൻ എ​ത്തി​യ​വരായിരുന്നു കുടുതലും.
അ​ഴീ​ക്ക​ലി​ൽ മ​രി​ച്ച​വ​രെ കൂ​ട്ട​ത്തോ​ടെയാണ്  സം​സ്ക​രി​ച്ചി​രുന്നത്. പിന്നീട് ഓർമ്മക്കായി സ്മൃ​തി മ​ണ്ഡപം പണിയുകയും ചെയ്തു. നാളെ മണ്ഡപത്തിൽ ഒത്തുകൂടി പൂക്കളർപ്പിച്ചു ക​ണ്ണീ​ർ ഓ​ർ​മ അ​യ​വി​റ​ക്കും.