\u0D06\u0D26\u0D30\u0D3E\u0D2F\u0D23\u0D35\u0D41\u0D02 \u0D35\u0D3F\u0D1C\u0D2F\u0D4B\u0D24\u0D4D\u0D38\u0D35\u0D35\u0D41\u0D02 \u0D28\u0D1F\u0D24\u0D4D\u0D24\u0D3F

  1. Home
  2. LOCAL NEWS

ആദരായണവും വിജയോത്സവവും നടത്തി

ആദരായണവും വിജയോത്സവവും നടത്തി


അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി. സ്മാരക ഹയർ സെക്കണ്ടറി സ്ക്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷയിൽ മികച്ച വിജയം നേടിയ എല്ലാ വിദ്യാർത്ഥികളേയും അനുമോദിക്കുന്ന വിജയോത്സവം നടത്തി. അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ  ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം കെ.ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പൂർവിദ്യാർത്ഥിയും കേരള നിയമ സഭ സാമാജികനുമായ അഡ്വ.കെ.പ്രേംകുമാറിന് സ്ക്കൂൾ പ്രിൻസിപ്പൽ ടി ഹരിദാസൻ വിദ്യാലയത്തിന്റെ ആദരസൂചകമായുള്ള  ഉപഹാരങ്ങൾ സമ്മാനിച്ചു.

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ശബരി ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന കാഷ് അവാർഡും റിസ്റ്റ് വാച്ചുകളും ശബരി ട്രസ്റ്റ് മെമ്പർ പി.ശ്രീകുമാർ, ശബരി ട്രസ്റ്റ് സ്കൂൾസ് മാനേജർ പി.മുരളീധരൻ എന്നിവർ വിതരണം ചെയ്തു. പി.ടി.എ യുടെ ഉപഹാരങ്ങൾ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. പ്രജീഷ് കുമാർ, വാർഡ് മെമ്പർ കെ. പ്രേമ എന്നിവർ നൽകി വിദ്യാർത്ഥികളെ അനുമോദിച്ചു.

പി.ടി.എ. പ്രസിഡന്റ് സി.രാമചന്ദ്രൻ, മുൻ പ്രധാനാധ്യാപകൻ കെ.ആർ വേണുഗോപാൽ, മുഹമ്മദ് ബഷീർ, സുബൈർ വിജയശ്രീ കൺവീനർ ഡോ.കെ.അജിത് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ  എം പ്രശാന്ത് സ്വാഗതവും എം.ആർ മുദുല നന്ദിയും പറഞ്ഞു