വടക്കുംമുറി എ എ ൽ പി. സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി

ചെർപ്പുളശ്ശേരി .വടക്കുംമുറി എ എ ൽ പി. സ്കൂൾ പ്രവേശനോത്സവം വാർഡ് കൗൺസിലർ
എൻ.കവിത ഉദ്ഘാടനം ചെയ്തു.മാധ്യമപ്രവർത്തനകനും സാഹിത്യകാരനുമായ ഐ.ആർ. പ്രസാദ് വിശിഷ്ടാതിഥിയായി.
PTA പ്രസിഡണ്ട് എം.പ്രകാശ് അധ്യക്ഷനായി.
ഹെഡ്‌മാസ്റ്റർ പി. ജയൻ സ്വാഗതവും, പി.ടി.ഗിരിജ നന്ദിയും പറഞ്ഞു.
കാർട്ടൂൺ വേഷങ്ങളണിഞ്ഞും ബലൂണുകളും മധുരപലഹാരങ്ങളും നൽകിയും നവാഗതരെ സ്വീകരിച്ചു.
കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.