\u0D35\u0D23\u0D4D\u0D23\u0D3E\u0D2E\u0D1F \u0D2D\u0D17\u0D35\u0D24\u0D3F \u0D17\u0D35. \u0D39\u0D48\u0D38\u0D4D‌\u0D15\u0D42\u0D33\u0D3F\u0D32\u0D4D‍ \u0D15\u0D46\u0D1F\u0D4D\u0D1F\u0D3F\u0D1F \u0D28\u0D3F\u0D30\u0D4D‍\u0D2E\u0D4D\u0D2E\u0D3E\u0D23 \u0D36\u0D3F\u0D32\u0D3E\u0D38\u0D4D\u0D25\u0D3E\u0D2A\u0D28\u0D02 \u0D28\u0D1F\u0D24\u0D4D\u0D24\u0D3F.

  1. Home
  2. LOCAL NEWS

വണ്ണാമട ഭഗവതി ഗവ. ഹൈസ്‌കൂളില്‍ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം നടത്തി.

പാലക്കാട്:


പാലക്കാട്: പൊതുമരാമത്ത് വകുപ്പിന്റെയും ചിറ്റൂര്‍ എം.എല്‍.എ.യുടെയും ആസ്തി വികസന പദ്ധതിയുടെ ഭാഗമായി വണ്ണാമട ഭഗവതി ഗവ.ഹൈസ്‌കൂളില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു.  

വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയോടൊപ്പം കഴിവുകളും ആര്‍ജിച്ചെടുക്കേണ്ടതുണ്ടെന്നും വൈദ്യുതി ബോര്‍ഡില്‍ തൊഴിലവസരങ്ങള്‍ക്കായുള്ള പരിശീലന പദ്ധതി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട്:
ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുരുകദാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മാധുരി പത്മനാഭന്‍ മുഖ്യാതിഥിയായി. എരുത്തേമ്പതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രിയദര്‍ശിനി, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി. ഹരിപ്രസാദ്, വൈസ് പ്രസിഡന്റ് ആര്‍.സി. സമ്പത്ത് കുമാര്‍, എരുത്തേമ്പതി പഞ്ചായത്ത്  വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍ അജീമ, വാര്‍ഡ് മെമ്പര്‍ ടി .മഹാലിംഗം, ഡി.ഇ.ഒ എ.എം രാജമ്മ, ഭഗവതി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആര്‍ ആനന്ദന്‍, പ്രധാനാധ്യാപിക എം. ഉഷാനന്ദിനി എന്നിവര്‍ സംസാരിച്ചു.