വാണിയംകുളം ടി ആർ കെ യിൽ വിജയോത്സവം

  1. Home
  2. LOCAL NEWS

വാണിയംകുളം ടി ആർ കെ യിൽ വിജയോത്സവം

Trk


വാണിയംകുളം ടി.ആർ.കെ. സ്ക്കൂൾ എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു.വിജയോത്സവം പാലക്കാട് എം.പി. വി.കെ.ശ്രീകണ്ഠൻ ഉത്ഘാടനം ചെയ്തു. വാണിയംകുളം പഞ്ചായത്ത് പ്രസിഡണ്ട് കെ.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കെ ഹരിദാസൻ, കെ.ആശാദേവി, വി.രാമൻകുട്ടി, ടി.ആർ. ഷീബ, കെ.സജീവ്, പ്രിൻസിപ്പാൾ കെ.രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ പി.ജഗദീഷ് സ്വാഗതം പറഞ്ഞ വിജയോത്സവത്തിൽ എൻ.ഷാജി നന്ദി പറഞ്ഞു. ഉന്നത വിജയം കൈവരിച്ച 10 വിദ്യാർത്ഥികളെ എം.പി.ശ്രീകണ്ഠൻ സ്വന്തം ചിലവിൽ ഡൽഹി പാർലമെൻ്റ് മന്ദിരം, താജ് മഹൽ അടക്കം കാണിക്കാൻ കൊണ്ടു പോകുമെന്ന് പറഞ്ഞു.