\u0D35\u0D16\u0D2B\u0D4D \u0D2C\u0D4B\u0D7C\u0D21\u0D4D \u0D28\u0D3F\u0D2F\u0D2E\u0D28\u0D02 \u0D2A\u0D3F\u0D0E\u0D38\u0D4D\u0D38\u0D3F\u0D15\u0D4D\u0D15\u0D4D \u0D35\u0D3F\u0D1F\u0D4D\u0D1F \u0D38\u0D7C\u0D15\u0D4D\u0D15\u0D3E\u0D7C \u0D24\u0D40\u0D30\u0D41\u0D2E\u0D3E\u0D28\u0D02 \u0D2A\u0D3F\u0D7B\u0D35\u0D32\u0D3F\u0D15\u0D4D\u0D15\u0D41\u0D15.

  1. Home
  2. LOCAL NEWS

വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ട സർക്കാർ തീരുമാനം പിൻവലിക്കുക.

വഖഫ് ബോർഡ്

മുസ്ലിം ലീഗ് പ്രക്ഷോഭം 23 ന് 


മലപ്പുറം: മത - ധർമ്മ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും മേൽനോട്ടത്തിനും നിയന്ത്രണത്തിനുമുള്ള സംവിധാനങ്ങളിൽ  മുസ്ലീം പള്ളികളുടെയും  മറ്റു വഖഫ് സ്വത്തുക്കളുടെയും മേൽനോട്ട ചുമതലയുള്ള  വഖഫ് ബോർഡിലെ നിയമനങ്ങൾ മാത്രം പിഎസ്സിക്കു വിട്ട് കൊടുത്ത സംസ്ഥാന സർക്കാരിൻ്റെ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കുവാൻ മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു - തീർത്തും പക്ഷപാതപരവും ദുരുദ്ദേശ പൂർണ്ണവുമായ ഈ തീരുമാനം    മുസ്ലിം സമുദായത്തിൻ്റെ അഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യമായ ഇടപെടൽ ആണെന്നും അതുകൊണ്ടുതന്നെ ഇത്  അംഗീകരിക്കാവുന്നതല്ല എന്നും ജില്ലാ കമ്മിറ്റി  അഭിപ്രായപ്പെട്ടു - ഇത്തരം തീരുമാനങ്ങൾ എല്ലാ മതവിശ്വാസികൾക്കും  ഒരു പോലെ പ്രയാസം ഉണ്ടാക്കുന്നതാണ് - ഹിന്ദു മതവിശ്വാസികളുടെ ക്ഷേത്രങ്ങളുടെ മേൽനോട്ടവുമായി ബന്ധപ്പെട്ട  ദേവസ്വം ബോഡിലെ നിയമനങ്ങൾ  പബ്ലിക് സർവീസ് കമ്മീഷന് വിട്ടുകൊടുക്കുന്നതിൽ ഹിന്ദു മതവിശ്വാസികൾക്ക് ഉണ്ടാവുന്ന  പ്രയാസം പോലെ തന്നെയാണ്  വഖഫ് ബോർഡ് മായി ബന്ധപ്പെട്ട് കൊണ്ടുള്ള നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതിൽ മുസ്‌ലിം സമുദായത്തിനുള്ള പ്രയാസവും എന്ന കാര്യം സർക്കാരും പൊതുസമൂഹവും തിരിച്ചറിയേണ്ടതുണ്ട്- 
ഈ വിഷയത്തിൽ സർക്കാർ നിലപാട് തിരുത്തണം എന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ ഏഴ് താലൂക്ക് ഓഫീസുകൾക്കും ജില്ലാ കലക്ടറുടെ ഓഫീസിനു മുന്നിലുമാണ് ആദ്യ സമരം -  23 ന് ചൊവ്വാഴ്ച  രാവിലെ 10 മണിക്കാണ് സമരം  തീരുമാനിച്ചിട്ടുള്ളത് - 
പൊന്നാനി, തിരൂർ, തിരൂരങ്ങാടി, കുണ്ടോട്ടി, ഏറനാട്, പെരിന്തൽമണ്ണ, എന്നി താലൂക്ക് ഓഫീസുകൾക്കും മലപ്പുറം സിവിൽ സ്റ്റേഷനും മുന്നിൽ നടക്കുന്ന സമരങ്ങൾ വിജയിപ്പിക്കുവാൻ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്തു -
പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു -  ഭാരവാഹികളായ അഡ്വ: യു എ ലത്തീഫ്  എംഎൽഎ, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, കെ.മുഹമ്മദുണ്ണി ഹാജി,  അഷ്റഫ് കോക്കൂർ, എം എ ഖാദർ , സീ മുഹമ്മദലി ആതവനാട്, എം അബ്ദുള്ളക്കുട്ടി,  പി എ റഷീദ് ,എം കെ ബാവ , ഉമർ അറക്കൽ, സലിം കുരുവമ്പലം, ഇസ്മായിൽ മൂത്തേടം, കെ എം അബ്ദുൽ ഗഫൂർ, പി കെ സി അബ്ദുറഹ്മാൻ, നൗഷാദ് മണിശ്ശേരി എന്നിവർ സംബന്ധിച്ചു.