\u0D24\u0D46\u0D30\u0D41\u0D35\u0D4D \u0D28\u0D3E\u0D2F\u0D15\u0D4D\u0D15\u0D4D \u0D24\u0D41\u0D23\u0D2F\u0D3E\u0D2F\u0D3F \u0D2F\u0D41\u0D35\u0D3E\u0D15\u0D4D\u0D15\u0D7E

  1. Home
  2. LOCAL NEWS

തെരുവ് നായക്ക് തുണയായി യുവാക്കൾ

dog


പൊ​ൻ​കു​ന്നം: ഗെ​യ്റ്റി​െൻറ ക​മ്പി​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ തെ​രു​വു​നായ്ക്ക് രക്ഷകരായി പ്ര​ദേ​ശ​വാ​സി​ക​ളാ​യ യു​വാ​ക്ക​ൾ. ​പ്രദേ​ശ​ത്ത് സ്ഥി​ര​മാ​യി ക​ണ്ടു​വ​രു​ന്ന​ ഈ ​നാ​യ ​സ്ഥാ​ന​പാ​ത​യോ​ട് ചേ​ർ​ന്ന് ക​ട​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നുള്ള ഗെ​യ്റ്റി​െൻറ ക​മ്പി​ക​ൾ​ക്കി​ട​യി​ലാ​ണ് കുടുങ്ങി കിടന്നത്. സ​മീ​പ​ത്തെ കട ഉടമയാണ്  നാ​യ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. സമീപവാസികളെല്ലാം ഏറെ നേരം പരിശ്രമിച്ചെങ്കിലും നാ​യു​ടെ പ​കു​തി​യോ​ളം ഗ്രി​ല്ലി​നി​ട​യി​ൽ കു​രു​ങ്ങി​യ​തി​നാ​ൽ പു​റ​ത്തെ​ടു​ക്കാ​ൻ സാധിച്ചില്ല. പിന്നീട് സ്വ​കാ​ര്യ വെ​ൽ​ഡി​ങ്​ വ​ർ​ക്​ ഷോ​പ്പു​ട​മ ക​ട്ടി​ങ്​ മെ​ഷീ​നു​മാ​യെത്തുകയും ഗേ​റ്റി​െൻറ ക​മ്പി​ക​ൾ മു​റി​ച്ചു​മാ​റ്റി നാ​യെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.