തള്ളപ്പുലിയെ കിട്ടിയില്ല;

  1. Home
  2. MORE NEWS

തള്ളപ്പുലിയെ കിട്ടിയില്ല;

തള്ളപ്പുലിയെ കിട്ടിയില്ല


പാലക്കാട്: പുലിക്കുഞ്ഞുങ്ങളെ വച്ച് പുലിയെ പിടികൂടാനുള്ള വനംവകുപ്പിന്റെ മൂന്നാം ദിവസവത്തെ ശ്രമവും വിഫലം. പുലിയെ കിട്ടിയില്ലെന്ന് മാത്രമല്ല, ശ്രമത്തിനിടെ ഒരു കുട്ടിയെ പുലി കൊണ്ടുപോവുകയും ചെയ്തു. തുടര്‍ന്ന് ശേഷിച്ച ഒരു കുഞ്ഞിനെ വനംവകുപ്പ് തിരികെ കൊണ്ടുപോയി.

കഴിഞ്ഞ ദിവസമാണ് പാലക്കാട് ഉമ്മിനിയില്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടിരുന്നില്ല. പിന്നീട് മക്കളെ തേടി മൂന്നു തവണ പുലി എത്തിയതായി വനംവകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിരുന്നു.

അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ഉമ്മിനി. മാധവന്‍ എന്നയാളുടെ തകര്‍ന്നു കിടക്കുന്ന വീടാണ് ഇത്. പതിനഞ്ച് വര്‍ഷമായി അടഞ്ഞുകിടക്കുകയായിരുന്നു വീട്. പുലിക്കുഞ്ഞുങ്ങളെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന സ്ഥലത്തെത്തുണ്ട്.