16-കാരിയുടെ അണ്ഡം വില്‍പന നടത്തി: നാല് ആശുപത്രികള്‍ അടച്ചുപൂട്ടി

ചെന്നൈ: 16-കാരിയുടെ അണ്ഡം വില്‍പന നടത്തിയെന്ന ആരോപണത്തില്‍ തമിഴ്‌നാട്ടിലെ നാല് ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. വിവിധ ആശുപത്രികളിലെത്തി പെണ്‍കുട്ടിയെ അമ്മ നിര്‍ബന്ധിച്ച് എട്ടു തവണ അണ്ഡം വില്‍പന നടത്തി എന്ന സംഭവത്തിലാണ് നടപടി.
'ഒരു കുട്ടിയുള്ള 21-35 പ്രായത്തിലുള്ള പ്രായപൂര്‍ത്തിയായ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമേ അണ്ഡം ദാനംചെയ്യാന്‍ അനുവാദമുള്ളൂ, അതും ഒരിക്കല്‍ മാത്രം. ഈ സംഭവത്തില്‍ 16-കാരിയെ പലതവണ നിര്‍ബന്ധിപ്പിച്ച് അണ്ഡം വില്‍പന നടത്തി എന്ന് തമിഴ്‌നാട് ആരോഗ്യ മന്ത്രി എം.എ.സുബ്രഹ്‌മണ്യന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചു. കൂടാതെ ഭര്‍ത്താവിന്റേതെന്ന പേരില്‍ വ്യാജമായി സമ്മതപത്രവും ഉണ്ടാക്കി. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ സമിതി നിയമലംഘനങ്ങളുടെ ഒരു പരമ്പരയാണ് കണ്ടെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.