\u0D2A\u0D4D\u0D32\u0D38\u0D4D\u200B \u0D35\u0D7A \u0D2A\u0D4D\u0D30\u0D35\u0D47\u0D36\u0D28\u0D02 \u0D1C\u0D3F\u0D32\u0D4D\u0D32\u0D2F\u0D3F\u0D7D 17, 319 \u0D35\u0D3F\u0D26\u0D4D\u0D2F\u0D3E\u0D7C\u0D25\u0D3F\u0D15\u0D7E \u0D2A\u0D41\u0D31\u0D24\u0D4D\u0D24\u0D4D.

  1. Home
  2. MORE NEWS

പ്ലസ്​ വൺ പ്രവേശനം ജില്ലയിൽ 17, 319 വിദ്യാർഥികൾ പുറത്ത്.

സി. ​ബി. ​എ​സ്. ​ഇ 10ാം ക്ലാ​സ്​ ജ​യി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ അ​പേ​ക്ഷി​ച്ച​തോ​ടെ​യാ​ണ്​ ജി​ല്ല​യി​ലെ പ്ല​സ്​ വ​ൺ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം 37, 375ലേ​ക്ക്​ ഉ​യ​ർ​ന്ന​ത്.

സി. ​ബി. ​എ​സ്. ​ഇ 10ാം ക്ലാ​സ്​ ജ​യി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ അ​പേ​ക്ഷി​ച്ച​തോ​ടെ​യാ​ണ്​ ജി​ല്ല​യി​ലെ പ്ല​സ്​ വ​ൺ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം 37, 375ലേ​ക്ക്​ ഉ​യ​ർ​ന്ന​ത്.


കൊച്ചി: ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള പ്ല​സ്​ വ​ൺ ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്​​മെൻറും ക​ഴി​ഞ്ഞ​പ്പോ​ൾ ജി​ല്ല​യി​ൽ 17, 319 വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ആ​കെ​യു​ള്ള 20, 098 സീ​റ്റു​ക​ൾ​ക്കാ​യി 37, 375 പേ​രാ​ണ്​ അ​പേ​ക്ഷി​ച്ച​ത്. മു​ഴു​വ​ൻ എ ​പ്ല​സ്​ നേ​ടി​യ​വ​ർ​ക്കു​പോ​ലും പ​ല​യി​ട​ത്തും പ്ര​വേ​ശ​നം ല​ഭി​ക്കാ​താ​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ അ​ങ്ക​ലാ​പ്പി​ലാ​ണ്. ഏ​ക​ജാ​ല​ക​ത്തി​ലെ ക​ണ​ക്ക​നു​സ​രി​ച്ച്​ ജി​ല്ല​യി​ൽ 32 സീ​റ്റു​മാ​ത്ര​മേ ഇ​നി ഒ​ഴി​വു​ള്ളൂ. 20, 098 സീ​റ്റി​ലേ​ക്ക് ന​ട​ന്ന അ​ലോ​ട്ട്​​മെൻറി​ൽ​ 20, 066 പേ​ർ പ്ര​വേ​ശ​നം ഉ​റ​പ്പി​ച്ചു.

രണ്ടാം ഘ​ട്ട​ത്തി​ൽ പു​തു​താ​യി 4656 പേ​ർ​ക്കും ഹ​യ​ർ ഓ​പ്​​ഷ​നി​ൽ 2764 പേ​ർ​ക്കു​മാ​ണ്​ പ്ര​വേ​ശ​നം ഉ​റ​പ്പാ​യ​ത്. ക​ഴി​ഞ്ഞ എ​സ്. ​എ​സ്. ​എ​ൽ. ​സി പ​രീ​ക്ഷ​യി​ൽ സം​സ്ഥാ​ന​ത്ത്​ കൂ​ടി​യ ര​ണ്ടാ​മ​ത്തെ വി​ജ​യ ശ​ത​മാ​നം എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​യി​രു​ന്നു. 99. 80 ശ​ത​മാ​നം വി​ജ​യം നേ​ടി​യ​തോ​ടെ 31, 490 വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ അ​ർ​ഹ​ത നേ​ടി. ആ​കെ 31, 553 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​രീ​ക്ഷ എ​ഴു​തി​യ​ത്. എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ്​ നേ​ടി​യ 11, 609 പേ​ർ ജി​ല്ല​യി​ലു​ണ്ട്.