27-ാമത് ക്വുർആൻ വിജ്ഞാന പരീക്ഷ : ഒന്നാംഘട്ടം വിജയകരമായി പൂർത്തീകരിച്ചു.*

  1. Home
  2. MORE NEWS

27-ാമത് ക്വുർആൻ വിജ്ഞാന പരീക്ഷ : ഒന്നാംഘട്ടം വിജയകരമായി പൂർത്തീകരിച്ചു.*

27-ാമത് ക്വുർആൻ വിജ്ഞാന പരീക്ഷ : ഒന്നാംഘട്ടം വിജയകരമായി പൂർത്തീകരിച്ചു.*


അലനല്ലൂർ : വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ വർഷാവർഷം   സംഘടിപ്പിക്കുന്ന ക്വുർആൻ വിജ്ഞാന പരീക്ഷയുടെ 27-ാമത് പതിപ്പ് അൽ ഹിക്മ കോളേജ് യൂണിറ്റിൽ സംഘടിപ്പിച്ചു. വിശുദ്ധ ക്വുർആൻ മുഹമ്മദ് അമാനി മൗലവി തഫ്സീർ സൂറ. അൽ ഫുർഖാൻ, സുറ. അശ്ശുഅറാഅ് - 25, 26 അധ്യായങ്ങൾ അടിസ്ഥാനമാക്കി ഹൃദയം തുറക്കാം, ക്വുർആൻ പഠിക്കാം’ എന്ന പ്രമേയത്തിലാണ് ഓൺലൈനായി നടന്നത്. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകും. 27-ാമത് ക്വുർആൻ വിജ്ഞാന പരീക്ഷ : ഒന്നാംഘട്ടം വിജയകരമായി പൂർത്തീകരിച്ചു.*

രണ്ട് ഘട്ടങ്ങളിലായാണ്‌ പരീക്ഷ നടക്കുന്നത്. ഓൺലൈനായി നടന്ന ആദ്യഘട്ട പരീക്ഷയിൽ എടത്തനാട്ടുകര അൽ ഹിക്മ കോളേജ് യൂണിറ്റിൽ എക്സാം ഗൈഡുകളുടെ സേവനത്തോടെ പരീക്ഷ സംഘടിപ്പിച്ചു.

പരീക്ഷ സിലബസ് അടിസ്ഥാനപ്പെടുത്തി വിസ്ഡം ഗ്ലോബൽ ടി.വി. യൂടുബ് ചാനൽ മുഖേന ഒരു മാസം നീണ്ട് നിന്ന പഠന ക്ലാസ്സുകളും അഞ്ചോളം റിവിഷൻ ടെസ്റ്റുകളും നടന്നിരുന്നു. 

പരീക്ഷക്ക് ജില്ലാ ക്വുർആൻ വിജ്ഞാന പരീക്ഷ കൺവീനർ മുഹമ്മദ്‌ ഷഫീഖ് അൽ ഹികമി, വിസ്‌ഡം സ്റ്റുഡന്റ്സ് ജില്ലാ വൈസ് പ്രസിഡന്റ്‌ റിഷാദ് പൂക്കാടഞ്ചേരി, അഹ്‌മദ്‌ അമീൻ മങ്കട, അഫ്സൽ പാലക്കാഴി, ഫാരിസ് തടിയംപറമ്പ് എന്നിവർ നേതൃത്വം നൽകി.