ചിറ്റൂർ തത്തമംഗലം മുൻസിപ്പാലിറ്റിയിലെ 29 ആം വാർഡ് കൗൺസിലർ ഓഫീസും, ജനസേവകേന്ദ്രവും, ഉദ്ഘാടനം ചെയ്തു

പാലക്കാട്: ചിറ്റൂർ തത്തമംഗലം ഇരുപത്തി ഒമ്പതാം എസ്.ഡി.പി ഐ വാർഡ് മെമ്പർ സദ്ദാം ഹുസൈന്റെ കൗൺസിലർ ഓഫീസും, ജനസേവകേന്ദ്രവും ഉത്ഘാടനം ചെയ്തു. മുൻസിപ്പാലിറ്റിയിലെ ജനങ്ങൾക്ക് ആവശ്യമായ രേഖകൾ തയ്യാറാക്കുന്നതിന് വേണ്ടിയും മറ്റു ജനക്ഷേമ പദ്ധതികളുടെ പ്രവർത്തനങ്ങൾക്ക് വേണ്ടിയുമാണ് ജനസേവന കേന്ദ്രം നാടിന് സമർപ്പിച്ചത്.
ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടന കർമ്മം പാർട്ടി പാലക്കാട് ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം നിർവഹിച്ചു.
ജനസേവന കേന്ദ്രം നാട്ടിലെ എല്ലാ പൊതുജനങ്ങൾക്കും സഹായം ആകുന്നതാണെന്ന് ജില്ലാ പ്രസിഡണ്ട് ഉദ്ഘാടനത്തിൽ പറഞ്ഞു..
പരിപാടിയിൽ ജില്ലാ ട്രഷറർ കെ.ടി.അലി, കമ്മറ്റി അംഗം എ.വൈ കുഞ്ഞുമുഹമ്മദ്, സക്കീർ ഹുസൈൻ കൊല്ലംകോട്, നെന്മാറ മണ്ഡലം പ്രസിഡണ്ട് ഹക്കിം കൊടുവായൂർ, ചിറ്റൂർ മണ്ഡലം പ്രസിഡണ്ട് കാസിം, കൗൺസിലർ സദ്ദാം ഹുസൈൻ എന്നിവർ സംസാരിച്ചു