അങ്ങാടിപ്പുറം ടൗണിൽ ബൈക്ക് പാർക്കിംഗ് കേന്ദ്രമായി മാറി ബസ് വെയിറ്റിംഗ് ഷെഡ്

അങ്ങാടിപ്പുറം :ഗതാഗതകുരുക്കിൽ വീർപ്പുമുട്ടുന്ന അങ്ങാടിപ്പുറം ടൗണിൽ കോഴിക്കോട് റോഡിൽ വർഷങ്ങൾക്ക് മുൻപ് ടൗണിലെ ഗതാഗത പരിഷ്ക്കരണത്തിന്റെ ഭാഗം മായി സ്ഥാപിച്ച ബസ് സ്റ്റോപ്പ് ഇന്ന് ബൈക്ക് പാർക്കിംഗ് കേന്ദ്രംമായി മാറി. മഞ്ചേരി, മലപ്പുറം, കോഴിക്കോട് ഭാഗത്തെക്ക് പോകുന്ന ബസ്സുകൾ നിർത്തുന്നത് രണ്ടു റോഡുകൾ കൂടി ചേരുന്ന ജങ്ഷന് തൊട്ടുതാഴെ. ഇതോടെ അങ്ങാടിപ്പുറം തളി ജങ്ഷനിൽ ട്രാഫിക് ജാം രൂക്ഷമാകുന്നു. ഏതാനും മാസങൾക്ക് മുൻപ് ടൗണിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് ഇല്ലാതാക്കാൻ ട്രാഫിക് അതോറിറ്റി പെരിന്തൽമണ്ണ ട്രാഫിക് എസ്. ഐ. യുടെ, നേതേർ ത്തത്തിൽ ചേർന്ന യോഗത്തിൽ ടൗണിൽ കോഴിക്കോട് റോഡിൽ ബസ്സുകൾ നിർത്തുന്നത് ബസ് സ്റ്റോപ്പന് അടുത്തേക്ക് തന്നെ ആക്കാൻ തീരുമാനം എടുത്ത്തിരുന്നു. എന്നാൽ മാസം പലത് കഴിഞ്ഞു. എന്നിട്ടും തീരുമാനം കടലാസിൽ തന്നെ ഉറങ്ങുന്നു. തോന്നിയ പോലെ ബസുകൾ നിർത്തുന്നത് കാരണം രാവിലെയും വൈകുന്നേരസമയത്തുo, ടൗണിൽ കോഴിക്കോട് റോഡിൽ വലിയ തിരക്ക് അനുഭവപ്പെടുന്നു. ആയതിനാൽ അങ്ങാടിപ്പുറം ടൗണിൽ കോഴിക്കോട് റോഡിൽ ബസുകൾ ബസ് സ്റ്റോപ്പിന് സമീപം നിർ ത്തൻ ആവശ്യമായ സംവിധാനം കാണാൻ ട്രാഫിക് പോലീസിന്റ ഭാഗത്ത് നിന്നും നടപടി ഉണ്ടാകണം എന്ന് വെൽഫെയർ പാർട്ടി അങ്ങാടിപ്പു റം പഞ്ചായത്ത് എക്സിക്യൂട്ടീവ് കമ്മറ്റി യോഗം പെരിന്തൽമണ്ണ പോലീസ് ട്രാഫിക് അതോറിറ്റിയോട് അവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ, സെക്രട്ടറി ശിഹാബ് തിരൂർകാടിന്റെയും നേതൃത്വത്തിൽ
പെരിന്തൽമണ്ണ ട്രാഫിക് എൻഫോഴ്സ് മെന്റ് യൂണിറ്റ് സബ്ഇൻസ്പെക്ടർ ക്ക് പരാതി നൽകുകയും ചെയ്തു.
യോഗത്തിൽ സക്കീർ അരിപ്ര, ആഷിക്. ചാതോലി , ഫസൽ തിരൂർക്കാട് തുടങ്ങിയവർ സംബന്ധിച്ചു.