മലമ്പുഴ എച്ച്.ഡി ഫാമിൽ കാട്ടാനക്കൂട്ടം നാശനഷ്ടങ്ങൾ സൃഷ്ടിച്ചു*

പാലക്കാട്. കാർഷിക വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലമ്പുഴ എച്ച്.ഡി ഫാമിൽ കുട്ടിയാനയോടൊപ്പം എത്തിയ കാട്ടാനക്കൂട്ടം നാശനഷ്ടങ്ങൾ സൃഷ്ടിച്ചതായി അഗ്രികൾച്ചർ അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു. ഫാമിലെ വൈദ്യുത വേലി തകർത്ത് ഫാമിൽ കടന്ന ആനകൾ റെയിൽ ഷട്ടറുകൾ, ജലസേചന സംവിധാനങ്ങൾ എന്നിവ നശിപ്പിച്ചു. കോക്കനട്ട് കൗൺസിൽ പദ്ധതിയിൽ കൃഷിഭവനുകൾ വഴി വിതരണത്തിന് തയ്യാറായ ഡബ്ല്യൂ.സി.ടി ഇനത്തിൽപ്പെട്ട 3172 തെങ്ങിൻ തൈകൾ പൂർണമായി നശിപ്പിച്ചു. സ്ഥിരമായി നാശനഷ്ടങ്ങൾ സൃഷ്ടിക്കുന്ന കാട്ടാനക്കൂട്ടം ഫാമിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഭീഷണിയാണെന്ന് അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞു.