ട്രെയിൻ യാത്രയ്ക്കിടെ ഒന്നര വയസ്സുകാരിക്ക് പാമ്പ്‌ കടിയേറ്റു.

  1. Home
  2. MORE NEWS

ട്രെയിൻ യാത്രയ്ക്കിടെ ഒന്നര വയസ്സുകാരിക്ക് പാമ്പ്‌ കടിയേറ്റു.

ട്രെയിൻ യാത്രയ്ക്കിടെ ഒന്നര വയസ്സുകാരിക്ക് പാമ്പ്‌ കടിയേറ്റു


കൊച്ചി : ഒന്നര വസുകാരിക്ക് ട്രെയിനില്‍ പാമ്പ്‌ കടിയേറ്റു. ആലപ്പുഴ എഴുപുന്ന സ്വദേശി സുജിത്തിന്റെ മകള്‍ ഇഷാനിക്കാണ് കുടുംബത്തോടൊപ്പം തലശ്ശേരിയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രെയിനില്‍ വെച്ച്‌ പാമ്പ് കടിയേറ്റത്..
കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. ഏറനാട് എക്സ്പ്രസിലാണ് കുടുംബം യാത്ര ആരംഭിച്ചത്. എന്നാല്‍ ആലുവയില്‍ ട്രെയില്‍ പാളം തെറ്റിയതോടെ ഇവര്‍ ധന്‍ബാദ് എക്‌സ്പ്രസില്‍ കയറി യാത്ര തുടര്‍ന്നു. ട്രെയിനില്‍ മകള്‍ ഇഷാനി ഓടിക്കളിക്കുകയായിരുന്നു. അതിനിടെയാണ് കുട്ടി ഉറുമ്ബ് കടിച്ചെന്ന് പറഞ്ഞ് ഓടിയെത്തിയത്. പരിശോധിച്ചപ്പോള്‍ നഴ്‌സായ അച്ഛന്‍ സുജിത്തിന് കുഞ്ഞിന്റെ കാലില്‍ കടിച്ചിരിക്കുന്നത് ഉറുമ്ബല്ലെന്ന് ബോധ്യമായി. കുറച്ച്‌ കഴിഞ്ഞപ്പോഴേക്കും കുഞ്ഞിന്റെ കാല് നീര് വെക്കുകയും തളര്‍ച്ച അനുഭവപ്പെടുകയും ചെയ്ത് തുടങ്ങി.
തുടര്‍ന്ന് ഇവര്‍ എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ ഇറങ്ങി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തി പരിശോധന നടത്തി . അണലിയോ അതുപോലുള്ള മറ്റേതെങ്കിലും പാമ്ബോ ആണ് കുട്ടിയെ കടിച്ചതെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി