സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ ഗണിത പ്രതിഭകളായി തിരഞ്ഞെടുത്ത വാണിയംകുളം ടി.ആർ.കെ.ഹൈസ്ക്കൂളിലെ പ്രതിഭകൾക്ക് സ്വീകരണം നൽകി

  1. Home
  2. MORE NEWS

സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ ഗണിത പ്രതിഭകളായി തിരഞ്ഞെടുത്ത വാണിയംകുളം ടി.ആർ.കെ.ഹൈസ്ക്കൂളിലെ പ്രതിഭകൾക്ക് സ്വീകരണം നൽകി

Trk


വാണിയംകുളം. സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ ഗണിത പ്രതിഭകളായി തിരഞ്ഞെടുത്ത വാണിയംകുളം ടി.ആർ.കെ.ഹൈസ്ക്കൂളിലെ പ്രതിഭകൾക്ക് സ്വീകരണം നൽകി. കുളപ്പുള്ളി ബസ് സ്റ്റാൻ്റ പരിസരത്തു നിന്ന് ഹാരാർപ്പണമണിയിച്ച് തുറന്ന ജീപ്പിൽ നഗരപ്രദക്ഷിണത്തോടെ ഘോഷയാത്ര ആരംഭിച്ചു. കുളപ്പുള്ളി ഗവൺമെൻ്റ് പ്രസ്സിന് മുന്നിൽ പ്രസ് ജീവനക്കാർ വിദ്യാർത്ഥികളെ അനുമോദിച്ചു.Trk വാണിയംകുളം പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രസിഡണ്ട് .കെ .ഗംഗാധരൻ്റെ നേതൃത്വത്തിൽ എല്ലാ ജനപ്രതിനിധികളും ഷാൾ അണിയിച്ച് പ്രതിഭകളെ ആദരിച്ചു. തുടർന്ന് ഒറ്റപ്പാലം നഗരപ്രദക്ഷിണത്തോടെ ഒറ്റപ്പാലം ഡി.ഇ.ഒ ഓഫീസിൽ സ്വീകരണം നൽകി.DEO രാജു.എ.വി.ഉദ്ഘാടനം ചെയ്തു.എ.ഇ.ഒ. സത്യപാലൻ.സി., രമേഷ് ബാബു.സി.എൻ, സി.കെ.മുരളി, കലീൽ റഹ്മാൻ.പി, എന്നിവരുടെ നേതൃത്വത്തിൽ ലഡു വിതരണവും ഹാരാർപ്പണവും നടത്തി.തുടർന്ന് വാണിയംകുളം ടി.ആർ.കെ സ്കൂളിൽ ഘോഷയാത്ര സമാപിച്ചു.Trk ഹെഡ്മിസ്ട്രസ്സിൻ്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും അനദ്ധ്യാപകരും പ്രതിഭകളെ മാലയിട്ട് സ്വീകരിച്ച് മധുര പലഹാരം വിതരണം ചെയ്തു. ഡെപ്യൂട്ടി എച്ച്.എം പി.ജഗദീഷ്, കെ.പ്രമോദ്, എൻ.ഷാജി, കെ.കെ.മനോജ്, കെ.കെ.രാജേഷ്, കെ.വി.വേണുഗോപാലൻ, യു.ഗീത, പി.ആർ ശോഭന, പി.കെ. സിന്ധു, സി.എസ് പ്രവീൺ കുമാർ, കെ.കൃഷ്കുമാർ എന്നിവർ നേതൃത്വം നൽകി.