കാറ്റിലും മഴയിലും വീണ തെങ്ങില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

  1. Home
  2. MORE NEWS

കാറ്റിലും മഴയിലും വീണ തെങ്ങില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Death



കോഴിക്കോട്:  ശക്തമായ കാറ്റിലും മഴയിലും മെഡിക്കല്‍ കോളേജ് കാമ്പസില്‍ വീണ തെങ്ങില്‍ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ്‌ മരിച്ചു. മെഡിക്കല്‍ കോളേജ് കാമ്പസിലെ ഐ.എം.ജി.ക്ക് സമീപം താമസിക്കുന്ന വയനാട് സ്വദേശി അശ്വിന്‍ തോമസ് (20) ആണ് മരിച്ചത്. എം.സി.എച്ച്.ആശുപത്രി പരിസരത്തുനിന്ന് തെങ്ങ് എതിര്‍വശത്തുള്ള എ.ടി.എം. കൗണ്ടറിന് സമീപത്തേക്കാണ് വീണത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം സംഭവിച്ചത്. 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവ് അബോധാവസ്ഥയിലായിരുന്നു. മരണം സംഭവിച്ചത് രാവിലെയോടെയാണ്. മുന്നില്‍ ആംബുലന്‍സുണ്ടായിരുന്നതിനാല്‍ തെങ്ങ് വീണുകിടക്കുന്നത് കാണാതെവന്ന ബൈക്ക് അപകടത്തില്‍പ്പെട്ടുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.