സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കാണാതായി; ദുരുഹതയെന്ന് ബന്ധുക്കള്‍

  1. Home
  2. MORE NEWS

സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കാണാതായി; ദുരുഹതയെന്ന് ബന്ധുക്കള്‍

Missing


തിരുവനന്തപുരം: സുഹൃത്തിനെ കാണാനെത്തിയ നരുവാമ്മൂട് സ്വദേശിയെ കാണാതായതായി പരാതി. ശനിയാഴ്ച വൈകുന്നേരം മുതലാണ് കിരണ്‍ എന്ന യുവാവിനെ കാണാതായത്. പെണ്‍സുഹൃത്തിനെ കാണാനായി കിരണ്‍ ശനിയാഴ്ച ആഴിമലയില്‍ പോയിരുന്നതായും അതിനുശേഷം ഇയാളെ കുറിച്ച് വിവരമൊന്നും ഇല്ലെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്.

യുവാവ് കടലില്‍ ചാടിയതായി സംശയം പറഞ്ഞതിനെ തുടര്‍ന്ന് വിഴിഞ്ഞം പോലീസിന്റെ മേൽനോട്ടത്തിൽ കോസ്റ്റല്‍ പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. പക്ഷെ  യുവാവിനെ കണ്ടെത്തിയില്ല. ഞായറാഴ്ച രാവിലെ വീണ്ടും നടത്തിയ തിരച്ചിലില്‍ തീരത്തുനിന്ന് കണ്ടെത്തിയ ചെരിപ്പ്  കാണാതായ കിരണിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

സുഹൃത്തിനെ കാണാനെത്തിയ കിരണിനെ കാണാതായതിൽ ദുരൂഹതയുണ്ടെന്ന്ബന്ധുക്കള്‍ പറയുന്നു. പെൺ കുട്ടിയുടെ ബന്ധുക്കളുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് കിരണിനെ തട്ടിക്കൊണ്ടുപോയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. തട്ടിക്കൊണ്ടു പോകുന്നതിനിടെ കിരണ്‍ രക്ഷപ്പെടാന്‍ ഓടുന്നതിനിടെ കടലില്‍ ചാടിയെന്നാണ് സംശയിക്കുന്നു എന്നും പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ വിഴിഞ്ഞം പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. കോസ്റ്റല്‍ പോലീസ് കടലില്‍ തിരച്ചില്‍ തുടരുകയാണ്.