എ .കെ.എഫ്.എം.സിഎ മൂന്നാം സംസ്ഥാന സമ്മേളനം : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു

  1. Home
  2. MORE NEWS

എ .കെ.എഫ്.എം.സിഎ മൂന്നാം സംസ്ഥാന സമ്മേളനം : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു

.കെ.എഫ്.എം.സിഎ മൂന്നാം സംസ്ഥാന സമ്മേളനം : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു


തിരുവനന്തപുരം : `ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ്  & കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ ( AKFMCA ) സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ ഉജ്ജ്വല തുടക്കം. തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി , ഡിസംബര്‍ 27,28 തീയതികളില്‍ നടക്കുന്ന സമ്മേളനത്തിന്റെയും കുടുംബസംഗമത്തിന്റെയും ഉദ്ഘാടനം കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വഹിച്ചു.

രാഷ്ടീയമില്ലാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിയ്ക്കുന്ന ഫിഷ് മര്‍ച്ചന്റുമാരെയും കമ്മീഷന്‍ ഏജന്റുമാരെയും , സംസ്ഥാന സമ്മേളനത്തിന്റെ സംഘാടന മികവിനെയും പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു. എ.കെ.എഫ്.എംസി.എ ചൂണ്ടിക്കാട്ടിയ മത്സ്യ വിപണന മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ചു നിയമസഭയില്‍ അവതരിപ്പിയ്ക്കുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. 

എ.കെ.എം.സി.എ ചെയര്‍മാന്‍ സി,എം ഷാഫി അദ്ധ്യക്ഷനായിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാര്‍ അംഗങ്ങള്‍ക്കുള്ള ഐ.ഡി കാര്‍ഡ് വിതരണം നടത്തി . തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് എം.ആര്‍ ഗോപന്‍ ആശംസകള്‍ നേര്‍ന്നു. എ.ആര്‍ സുധീര്‍ ഖാന്‍ സ്വാഗതവും മുഹമ്മദലി നന്ദിയും പറഞ്ഞു. കുടുംബ സംഗമത്തിന്റെ ഭാഗമായി പ്രശസ്ത സിനിമ - സീരിയല്‍ താരം കെ.എന്‍.കിഷോറിന്റെ നേതൃത്വത്തില്‍ കലാസന്ധ്യയും നടത്തി .