ചില്ലുപാളി ഇറക്കുന്നതിനിടെ അപകടം; പാലക്കാട് ചുമട്ടുതൊഴിലാളി മരിച്ചു.

പാലക്കാട്: നഗരത്തില്‍ ലോറിയില്‍ നിന്ന് ചില്ലുപാളി ഇറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ചുമട്ടുതൊഴിലാളി മരിച്ചു.
വാഹനത്തില്‍ നിന്ന് ചില്ല് ഇറക്കുന്നതിനിടെ ചില്ല് ചെരിഞ്ഞ് വീഴുകയായിരുന്നു. ഇതിനിടയില്‍ കുടുങ്ങിയാണ് തൊഴിലാളി മരിച്ചത്.
നരിക്കുത്തി സ്വദേശി മൊയ്തീന്‍കുട്ടിയാണ് മരിച്ചത്. നഗരത്തിലെ ഗ്ലാസ് വില്‍പന ശാലയിലേക്ക് കൊണ്ടുവന്ന ചില്ലുപാളിയിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടം സംഭവച്ചതിന് പിന്നാലെ ചില്ലിനിടയില്‍ നിന്ന് മൊയ്തീന്‍കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.