നെന്മാറ വേല കാണാനെത്തിയവരുടെ സാഹസിക യാത്ര: ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കും

  1. Home
  2. MORE NEWS

നെന്മാറ വേല കാണാനെത്തിയവരുടെ സാഹസിക യാത്ര: ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കും

Bus


പാലക്കാട് നെന്മാറ വേല കാണാനെത്തിയവർ ബസിന് മുകളിൽ ഇരുന്ന് യാത്ര ചെയ്തതിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.

അപകടകരമായ രീതിയിൽ യാത്രക്കാരെ ബസിന്റെ മുകളിലിരുത്തി കൊണ്ടുപോയത് ഗുരുതര വീഴ്ചയായി കണ്ടാണു നടപടി.

യാത്രക്കാരെ മുകളിൽ കയറ്റിയ രണ്ടുബസുകളുടെയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് പരിഗണനയിലാണ്. ഡ്രൈവർമാർ പാലക്കാട് ആർടിഒ മുൻപാകെ ഹാജരാകണമെന്നും നിർദേശമുണ്ട്. അപകടകരമായ ബസ് യാത്രയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു