പട്ടാമ്പിയിൽ സാഹസിക വിനോദസഞ്ചാരവും തൂക്കുപാലവും ഒരുങ്ങുന്നു

പട്ടാമ്പി : സാഹസിക ടൂറിസത്തിനും നിർദിഷ്ട ടൗൺപാർക്കിൽ തൂക്കുപാലത്തിനും പട്ടാമ്പിയിൽ പദ്ധതിയൊരുങ്ങുന്നു. നഗരസഭാബജറ്റിൽ പട്ടാമ്പിയിലെ ടൂറിസം വികസനത്തിനായി 11.85 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
നിലവിൽ പട്ടാമ്പിയിൽ സായാഹ്നങ്ങളിലും ഒഴിവുദിവസങ്ങളിലും സമയം ചെലവഴിക്കാൻ ഇടമില്ലാത്ത സ്ഥിതിയാണ്. ഇതിന്റെഭാഗമായി പട്ടാമ്പി ഗുരുവായൂരപ്പൻക്ഷേത്രം മുതൽ കിഴായൂർനമ്പ്രം റോഡുവരെയുള്ള ഭാഗം കൈയേറ്റമൊഴിപ്പിച്ച് മാലിന്യം നീക്കിയിരുന്നു. ഇവിടെ ടൗൺ പാർക്ക് നിർമിക്കാനാണ് പദ്ധതി
നഗരസഭാബജറ്റിലെ പ്രധാന പദ്ധതികളാണ് തൂക്കുപാലവും കിഴായൂർ നമ്പ്രം പ്രദേശത്ത് സാഹസിക ടൂറിസവും കൊണ്ടുവരികയെന്നത്. കഴിഞ്ഞ ഏപ്രിലിൽ ഇതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി ഒരു സംഘം നമ്പ്രത്തെത്തി സ്ഥലപരിശോധന നടത്തിയിരുന്നു. സൈക്ലിങ്, വാക്ക് വേ, മോട്ടോർ ഗ്ലൈഡിങ്, ബീച്ച് വോളി തുടങ്ങിയ വലിയ ടൂറിസംസാധ്യത പ്രദേശത്തിനുണ്ടെന്ന് അന്നത്തെ സന്ദർശന സംഘം വിലയിരുത്തിയിരുന്നു.