ഐശ്വര്യയും അദ്വൈതും* *പി.ടി.ബി. സ്മാരക ദേശീയ ബാലശാസ്ത്ര പ്രതിഭകൾ* !!

  1. Home
  2. MORE NEWS

ഐശ്വര്യയും അദ്വൈതും* *പി.ടി.ബി. സ്മാരക ദേശീയ ബാലശാസ്ത്ര പ്രതിഭകൾ* !!

ഐശ്വര്യയും അദ്വൈതും* *പി.ടി.ബി. സ്മാരക ദേശീയ ബാലശാസ്ത്ര പ്രതിഭകൾ* !!


ചെർപ്പുളശ്ശേരി. വിദ്യാർത്ഥികളിൽ അന്വേഷണ തൃഷ്ണയും വായനാശീലവും ശാസ്ത്ര ബോധവും വളർത്തിയെടുക്കുന്നതിനായി പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും ശാസ്ത്ര പ്രവർത്തകനും മലബാർ ഡിസ്ട്രിക് ബോർഡ് ചെയർമാനുമായിരുന്ന പി.ടി.ഭാസ്ക്കരപ്പണിക്കർ തുടങ്ങിയ ബാലശാസ്ത്ര പരീക്ഷയുടെ സംസ്ഥാന - ദേശീയ തല മത്സരങ്ങളിൽ മികവ് തെളിയിച്ച് ചെർപ്പുളശേരി ഗവ.വൊക്കേഷണനൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഐശ്വര്യ വേണുഗോപാൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തോടെ ദേശീയ ബാലശാസ്ത്ര പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. ഐശ്വര്യ വേണുഗോപാൽ തയ്യാറാക്കിയ അന്വേഷ പുസ്തകം, പ്രോജക്ട് , പ്രസംഗം എന്നിവകളിലാണ് മികവ് തെളിയിച്ചത്.ഐശ്വര്യയും അദ്വൈതും* *പി.ടി.ബി. സ്മാരക ദേശീയ ബാലശാസ്ത്ര പ്രതിഭകൾ* !!
         യു.പി.വിഭാഗത്തിൽ കല്ലുവഴി ശബരി എ.യു.പി.സ്കൂളിലെ അദ്വൈത് സി അന്വേഷണ പുസ്തകം, പ്രോജക്ട്, പ്രസംഗം എന്നിവകളിൽ മികവ് തെളിയിച്ച് രണ്ടാം സ്ഥാനത്തോടെ ബാലശാസ്ത്ര പ്രതിഭയായി. പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത പ്രതിഭകളായ ഇരുവരും  സ്കോളർഷിപ്പിനും സർട്ടിഫിക്കറ്റും അർഹരായി. ഓൺലൈൻ വഴിയായിരുന്നു മത്സരങ്ങൾ നടത്തിയത്